കോ​വി​ഡ്-19 വൈ​റ​സി​നെ​ക്കു​റി​ച്ചു​ള്ള​ വി​വ​ര​ങ്ങ​ൾ ചൈ​ന മ​റ​ച്ചു​വ​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​വ​ച്ച് പാ​ശ്ചാ​ത്യ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ.

Print Friendly, PDF & Email

കോ​വി​ഡ്-19 വൈ​റ​സി​നെ​പ്പ​റ്റി ലോ​ക​ത്തി​ൽ നി​ന്നു പ​ല​തും ചൈ​ന മ​റ​യ്ക്കു​ന്നു​ണ്ടെ​ന്ന് അ​മേ​രി​ക്ക, കാ​ന​ഡ, യു​കെ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ക​ഴി​ഞ്ഞ ന​വം​ബ​ർ മ​ധ്യ​ത്തി​ൽ ചൈ​ന​യി​ലെ വു​ഹാ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ഇ​ന്ത്യ അ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രാ​തി​രി​ക്കാ​ൻ വേ​ണ്ട​ത്ര മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കാ​തി​രു​ന്ന​തു സം​ശ​യ​ജ​ന​ക​മാ​ണെ​ന്ന് അ​മേ​രി​ക്ക കു​റ്റ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ചാ​ര​ന്മാ​രു​ടെ ക​ണ്ടെ​ത്ത​ൽ. കോ​വി​ഡ്-19​നെ​ക്കു​റി​ച്ച് തു​ട​ക്കം മു​ത​ൽ ചൈ​ന സു​താ​ര്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ 2.39 ല​ക്ഷം പേ​രു​ടെ മ​ര​ണ​വും 3.35 ല​ക്ഷ​ത്തി​ലേ​റെ പേ​ർ രോ​ഗി​യാ​വു​ക​യും സ​ന്പ​ദ്ഘ​ട​ന​ക​ളെ ത​ക​ർ​ക്കു​ക​യും ചെ​യ്ത സ്ഥി​തി​വി​ശേ​ഷം ഒ​ഴി​വാ​ക്കാ​നാ​കു​മാ​യി​രു​ന്നു എ​ന്നാ​ണ് അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ.

കോ​വി​ഡി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്നു പ​റ​യു​ന്ന വു​ഹാ​നി​ലെ വൈ​റ്റ് മാ​ർ​ക്ക​റ്റി​നു സ​മീ​പ​മു​ള്ള വൈ​റോ​ള​ജി ലാ​ബി​ലാ​ണ് ആ​ദ്യം വൈ​റ​സ് ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണു ചാ​ര​ന്മാ​രു​ടെ വി​ലി​യി​രു​ത്ത​ൽ. പ​രീ​ക്ഷ​ണ​ത്തി​നാ​യി ഈ ​ലാ​ബി​ൽ ഉ​പ​യോ​ഗി​ച്ച കൊ​റോ​ണ വൈ​റ​സി​ന് നി​ല​വി​ലെ കോ​വി​ഡ്-19 വൈ​റ​സു​മാ​യി ഏ​താ​ണ്ടു പൂ​ർ​ണ (96%) സാ​മ്യം ഉ​ണ്ടെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. വൈ​റ​സി​ന്‍റെ ജി​നോം സീ​ക്വ​ൻ​സ് ഒ​രു ഘ​ട്ട​ത്തി​ലും ചൈ​ന പു​റ​ത്തു​വി​ട്ടിരുന്നി​ല്ല. ഷാംങ്ഹാ​യി​ലു​ള്ള ഒ​രു ലാ​ബി​ലെ പ്ര​ഫ​സ​റാ​ണ് നി​ർ​ണാ​യക​മായ ഇ​തു പു​റ​ത്തു​വി​ട്ട​ത്. എന്നാല്‍, പി​റ്റേ​ന്നു ത​ന്നെ ആ ​ലാ​ബ് ചൈ​ന അ​ട​പ്പി​ച്ചു​വെ​ന്ന് അ​മേ​രി​ക്ക​ൻ വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി കെ​ലീ​ഗ് മെ​ക്കാ​നി പറയുന്നു. മാ​ര​ക​നാ​ശം വി​ത​ച്ച ഇ​പ്പോ​ഴ​ത്തെ കൊ​റോ​ണ വൈ​റ​സ് ലാ​ബോ​റ​ട്ട​റി​യി​ൽ വി​ക​സി​പ്പി​ച്ച​താ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് പ​ക്ഷേ ഇ​നി​യും സ്ഥി​രീ​ക​ര​ണ​മി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ പ​കു​തി​യോ​ടെയാണ് വുഹാനില്‍ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ആരംഭിച്ചത്. എന്നാല്‍ ഇക്കാ​ര്യം ചൈ​ന മ​റ​ച്ചു​വ​ച്ചു. ഡി​സം​ബ​ർ 31 മു​ത​ൽ വൈ​റ​സി​നെ​പ്പ​റ്റി സെ​ർ​ച്ചു ചെ​യ്യു​ന്ന​തി​ന് ചൈ​ന സെ​ൻ​സ​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തുകയും വു​ഹാ​ൻ സീ ​ഫു​ഡ് മാ​ർ​ക്ക​റ്റ്, വു​ഹാ​ൻ അ​ണ്‍നോ​ണ്‍, സാ​ർ​സ് വേ​രി​യേ​ഷ​ൻ തു​ട​ങ്ങി​യ സെ​ർ​ച്ച് വാ​ക്കു​ക​ൾ ഡി​ലീ​റ്റു ചെ​യ്യു​ക​യും ചെ​യ്ത ചൈനയുടെ നടപടി സംശയാസ്പദമാണ്.

കൊറോണ രോഗ വ്യാപനത്തെ പറ്റി സം​ശ​യം ഉ​യ​ർ​ത്തി​യ ഗ​വേ​ഷ​ക​രെ​യും ഡോ​ക്ട​ർ​മാ​രെ​യു​മെ​ല്ലാം ചൈന നി​ശ​ബ്ദ​രാ​ക്കുകയായിരുന്നു. വൈ​റോ​ള​ജി ലാ​ബി​ലെ ഗ​വേ​ഷ​ക​യും നോ​വ​ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ ആ​ദ്യ ഇ​ര​യു​മാ​യി​രു​ന്നു ഹ്‌​വാം​ഗ് യാ​ൻ ലിം​ഗി​ന്‍റെ തി​രോ​ധാ​ന​വും സം​ശ​യം കൂ​ട്ടു​ന്ന​താ​ണ്. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ലി ​സെ​ഹ്‌​വ, അ​ഭി​ഭാ​ഷ​ക​ൻ ചെ​ൻ ക്വി​ഷി, ഫാം​ഗ് ബിം​ഗ് തു​ട​ങ്ങി​വ​രെ ചൈ​ന ര​ഹ​സ്യ ത​ട​ങ്ക​ലി​ൽ ആ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും പാ​ശ്ചാ​ത്യ ര​ഹ​സ്യാ​ന്വേ​ഷ​ക​ർ പ​റ​യു​ന്നു.

വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ശേ​ഷം വു​ഹാ​നി​ൽനി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ അ​മേ​രി​ക്ക, ഇ​റ്റ​ലി, ഇ​ന്ത്യ, ഓ​സ്ട്രേ​ലി​യ, ഇ​റാ​ൻ അ​ട​ക്കം മി​ക്ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്ത​താ​ണു രോ​ഗം ഇ​ത്ര വ്യാ​പ​ക​മാ​കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഇവരെ തടയുവാന്‍ ചൈന യാതൊന്നും ചെയ്തില്ല. എന്നാല്‍ ചൈ​ന​ക്കുള്ളി​ൽ യാ​ത്രാ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തിയിരുന്നു. ആ വി​വ​രം ലോ​ക​ത്തെ അ​റി​യി​ക്കാ​നും വൈ​കിക്കുകയായിരുന്നു ചൈന ചെയ്തത്.

കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വ​വും പ​ക​ർ​ച്ച​യും സം​ബ​ന്ധി​ച്ച സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ചൈ​ന​യു​ടെ ക​ര​ങ്ങ​ൾ ശു​ദ്ധ​മാ​ണെ​ന്ന് ലോ​ക​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ലോകരാഷ്ട്രങ്ങളില്‍ ശക്തമാവുകയാണ്. അ​മേ​രി​ക്ക, ജപ്പാ​ൻ, ഓ​സ്ട്രേ​ലി​യ, യു​കെ, ജ​ർ​മ​നി അ​ട​ക്ക​മു​ള്ള പടിഞ്ഞാറന്‍ രാ​ജ്യ​ങ്ങ​ള്‍ ​ചൈ​ന​യ്ക്കെ​തി​രേ നിലപാടുകള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇതിനിടെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ ചൈ​ന​യ്ക്കെ​തി​രേ ക​ർ​ക്ക​ശ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ മേ​ൽ അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മ​ർ​ദം ശ​ക്ത​മാക്കി കഴിഞ്ഞു.

ജ​നീ​വ ആ​സ്ഥാ​ന​മാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യുഎ​ച്ച്ഒ) എ​ക്സി​ക്യൂട്ടീ​വി​ൽ ഈ ​മാ​സാ​വ​സാ​നം ഇ​ന്ത്യ ചു​മ​ത​ല​യേ​ൽ​ക്കും. 34 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യി​ലേ​ക്ക് 22ന് ​വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ ചേ​രു​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ 147-ാമ​ത് സ​മ്മേ​ള​നം ഇ​ന്ത്യ​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്യും. ഈ സാഹചര്യത്തിലാണ് ചൈനക്കെതിരെ നിലപാടെടുക്കുവാന്‍ ഇന്ത്യക്കുമേല്‍ ശക്തമായ സമ്മര്‍ദ്ദം ഉയരുന്നത്. ചൈ​ന​യ്ക്കു സ്വാ​ധീ​ന​മു​ള്ള ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ സ​മൂ​ല പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന വാ​ദ​ത്തെ ഇന്ത്യയും പി​ന്തു​ണ​യ്ക്കു​ന്നു​. .

  •  
  •  
  •  
  •  
  •  
  •  
  •