രാജ്യത്ത് കോവിഡ് വിമുക്ത ജില്ലകളുടെ എണ്ണം വര്‍ദ്ധിക്കുന്നു

Print Friendly, PDF & Email

രാജ്യത്ത് റെഡ് സോണുകളായ ജില്ലകളുടെ എണ്ണം 254ല്‍ നിന്ന് 177 ആയി കുറഞ്ഞതായി കേന്ദ്ര സർക്കാർ. നിലവിൽ രാജ്യത്ത് 129 റെഡ് സോണുകളാണ് ഉള്ളത്. രാജ്യത്ത് ആകെയുള്ള 739 ജില്ലകളിൽ കൊവിഡ് ബാധിക്കാത്ത 300 ജില്ലകൾ ഉണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹർഷവർധൻ അറിയിച്ചു. അഞ്ച് നഗരങ്ങളിലാണ് ഇപ്പോൾ പ്രധാനമായും രോഗബാധിതരുള്ളത്. കേരളം, ചണ്ഡിഗഡ്, ഡൽഹി, ഗോവ, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലെഎല്ലാ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവടങ്ങളിലെ 90% ജില്ലകളും കൊവിഡ് ബാധിതമാണ്. അരുണാചൽ പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂർ, ഛത്തിസ്ഗഡ്, ത്രിപുര എന്നിവടങ്ങളിൽ 75% ജില്ലകൾ കോവിഡ് മുക്തമാണ്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച 80 ജില്ലകളിൽ കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 47 ജില്ലകളിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ പുതിയ കേസുകളില്ലെന്നും കേന്ദ്രമന്ത്രിആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ അറിയിച്ചു. ദാദ്ര ആൻഡ് നാഗർഹവേലി, ദമൻ ആൻഡ് ദിയു, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും നാഗാലൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ഇതുവരെ കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആഗോളതലത്തിൽ രോഗം ബാധിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.