രാജ്യത്ത് കോവിഡ് വ്യാപനം. തബ്‍ലീഗിന്‍റെ വിഹിതം 30 ശതമാനത്തോളം – കേന്ദ്ര ആരോഗ്യമന്ത്രാലയം.
രാജ്യത്തെ ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ്-19 കേസുകളില്‍ 30 ശതമാനത്തോളം (29.8%) തബ്‍ലീഗുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതമായി കണ്ടെത്തിയ അഞ്ച് സംസ്ഥാനങ്ങളില്‍ അമ്പത് ശതമാനത്തിലധികം കേസുകളും തബ്‍ലീഗുമായി ബന്ധപ്പെട്ടതാണ്. നാളിതുവരെ രാജ്യത്ത് ആകെ റിപ്പര്‍ട്ട് ചെയ്യപ്പെട്ടത് 14,378 കേസുകളാണ്. അതിൽ 4291 കേസുകളും ദില്ലി നിസാമുദ്ദീനിൽ നടന്ന തബ്‍ലീഗ് ജമാ അത്ത് ചടങ്ങുമായി ബന്ധപ്പെട്ടതാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു. തമിഴ്നാട്ടിലാണ് തബ്‍ലീഗുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ 80 %വും തബ് ലീഗുമായി ബന്ധപപ്പെട്ടതാണ്. ദില്ലിയിൽ 63%, തെലങ്കാനയിൽ 79%, ഉത്തർപ്രദേശിൽ 59%, ആന്ധ്രാപ്രദേശിൽ 61% കേസുകളും തബ്‍ലീഗുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തതാണെന്നും കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.