കുര്‍ത്തയില്‍ വിരിയും പുരുഷ സൗന്ദര്യം

Print Friendly, PDF & Email

ണ്ടൊക്കെ കല്യാണച്ചെക്കന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുവായാല്‍ കസവു ഷര്‍ട്ട്, മുണ്ട്,ക്രിസ്ത്യനായാല്‍ സ്യൂട്ട് എന്നിങ്ങനെയായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി, ഏതു മതസ്ഥനായാലും കുര്‍ത്ത ഇന്നു വിവാഹവേഷത്തിലെ പ്രധാനിയാണ്. വിവാഹവേഷമായി കുര്‍ത്ത തിരഞ്ഞെടുക്കുന്നവരുടെ എണ്ണം ഇന്ന് അനുദിനം കൂടുകയാണ്. കുര്‍ത്തയും പൈജാമയും, കുര്‍ത്തയും മുണ്ടും തുടങ്ങി കുര്‍ത്തയോടൊപ്പം പല പരീക്ഷണങ്ങളും ഇവര്‍ നടത്തുന്നു. വിവാഹം ജീവിതത്തില്‍ ഒരിക്കലല്ലേയുളളൂ, ആ ദിനം അവിസ്മരണീയമാക്കാന്‍ വരന്‍ പുതിയ കുര്‍ത്ത പരീക്ഷണങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നു.

ക്രീം നിറത്തിലെ കുര്‍ത്തയില്‍ മുഴുവന്‍ വര്‍ക്കുള്ളതാണ് ഏറ്റവും പുതിയ ട്രെന്‍ഡ്. കല്യാണ മുഹൂര്‍ത്തത്തില്‍ കുര്‍ത്ത ഉപയോഗിച്ച വരന്‍ പിന്നീട് മാറ്റി ഷെര്‍വാണി ് ധരിക്കുന്നതും ഇന്നത്തെ വിവാഹ പന്തലിലെ ഒരു കാഴ്ചയാണ്. വിവാഹസല്‍ക്കാരത്തില്‍ കുര്‍ത്ത പരീക്ഷിക്കുന്ന പുരുഷന്മാരാണ് കൂടുതല്‍. കുര്‍ത്തയ്‌ക്കൊപ്പം ധരിക്കുന്ന മുണ്ടിന്റെ സ്വര്‍ണ്ണക്കരയ്ക്ക് പകരം വെള്ളിക്കരയുള്ള മുണ്ടുകളാണ് ഇന്ന് വരന്‍ ധരിക്കാനിഷ്ടപ്പെടുന്നത്. നല്ല വീതിയില്‍ വെള്ളക്കസവ് മുണ്ടുകള്‍ക്കും ആരാധകര്‍ ഏറെയാണ്.

കല്യാണത്തിന് ക്രീം നിറത്തിലുള്ള കുര്‍ത്തയോ ജൂബ്ബയോ ധരിക്കുന്നവര്‍ ഇത്തരം മുണ്ടുകളാണ് തെരഞ്ഞെടുക്കുക. സ്യൂട്ടുകളില്‍ മൂന്നുമടക്കുള്ള ഫാന്‍സി, സ്യൂട്ടുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. അകത്ത് കല്ലുവച്ച ഉടുപ്പും അതിന് മുകളില്‍ നൂല്‍വര്‍ക്കുള്ള സ്യൂട്ടുകളും കറുപ്പില്‍ വെള്ള എംബ്രോയിഡറിയും കല്ലും ഒരുമിച്ചുള്ള സ്യൂട്ടുകള്‍ക്കും ഡിമാന്റ് കൂടുതലാണ്. ഇളംചാരം, കടുംനീല, ആകാശനീല, ബ്രൗണ്‍ തുടങ്ങിയ നിറത്തിലുള്ള സ്യൂട്ടും ഷെര്‍വാണിയും ഇപ്പോള്‍ വരന്മാര്‍ക്ക് ഏറെ കമ്പം. ലിനന്‍ ഷര്‍ട്ടുകള്‍ക്കും കോളറില്‍ എംബ്രോയിഡറിയുള്ള സില്‍ക്ക്, സാറ്റിന്‍ ഷര്‍ട്ടുകള്‍ക്കും സില്‍ക്കും സാറ്റിനും കൂടി കലര്‍ന്ന ഷര്‍ട്ടുകളും പുതിയ തരംഗം സൃഷ്ടിക്കുന്നു.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...