ജലയാത്രക്ക് പൊന്മുടിയിലേക്ക് വരൂ
രാജാക്കാട്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി പൊന്മുടി. ദിവസ്സേന നൂറ്കണക്കിന് സഞ്ചാരികളാണ് പൊന്മുടി അണക്കെട്ടില്‍ ബോട്ടിംഗ് നടത്തുന്നതിനും പ്രകൃതി മനോഹാരിത ആസ്വദിക്കുന്നതിനും ഇവിടേയ്ക്ക് എത്തുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് അധികം ആകുന്നതിന് മുമ്പുതന്നെ പൊന്മുടി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ്.
ഹൈറേഞ്ച് പ്രകൃതി മനോഹാരിത എത്രത്തോളമെന്ന് ആര്‍ക്കും പറഞ്ഞറിയിക്കാനാവില്ല. അതിനുദാഹരണമാണ് പൊന്മുടി. ഒരുതവണ ഇവിടേയ്‌ക്കെത്തിയാല്‍ പിന്നീട് ഇവിടെ നിന്നും പോകുവാന്‍ തോന്നാത്ത ആരെയും ആകര്‍ഷിക്കുന്ന പ്രകൃതി മനോഹാരിതയാണ് ഇവിടെ നിറഞ്ഞ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ആളുകളായിരുന്നു ഇവിടെ ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് മുമ്പും എത്തിയിരുന്നത്. നിലവില്‍ പൊന്മുടിയുടെ ടൂറിസം സാദ്ധ്യത കണക്കിലെടുത്ത് ഹൈഡല്‍ ടൂറിസം ടിപ്പാര്‍ട്ട്‌മെന്റ് പൊന്മുടി അണക്കെട്ടില്‍ ബോട്ടിംഗ് അടക്കം ഏര്‍പ്പെടുത്തി ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പിലാക്കിയതോടെ നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.
പച്ച പുതച്ച് തിങ്ങിനില്‍ക്കുന്ന മുളംകാടുകളുള്ള തുരുത്തുകള്‍ക്കിടിയലൂടെയുള്ള ജലയാത്ര ആരെയും ആകര്‍ഷിക്കുന്നതാണ്. സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ ഇവിടെ കൂടുതല്‍ സംവിധാനങ്ങളും അടിസ്ഥാന സൗര്യങ്ങളടക്കം ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്. നിലവില്‍ അറബ് രാജ്യങ്ങളില്‍ അവധിക്കാലമായതിനാല്‍ ഏറ്റവും കൂടുതലായിട്ടെത്തുന്നത് അറബ് സഞ്ചാരികളാണ്. ആരംഭിച്ച് അധികമാകുന്നതിന് മുമ്പ് തന്നെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇന്ന് പൊന്മുടി മാറിയതോടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി പൊന്മുടി മാറിക്കഴിഞ്ഞു