കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി ഡയാലൈസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

Print Friendly, PDF & Email

കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി സ്ഥാപിക്കുന്ന ഡയാലൈസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 4 മണിക്ക് കല്യാണ്‍ നഗറിലെ നോര്‍ത്ത് ബെംഗളൂര്‍ ആശുപത്രിയില്‍ നടക്കും. നോര്‍ത്ത് ബെംഗളൂര്‍ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഡയലൈസിസ് സെന്‍റര്‍ പ്രവര്‍ത്തിക്കുക. മൂന്ന് ഡയാലൈസിസ് യൂണിറ്റുളുള്ള സെന്‍ററാണ് നോര്‍ത്ത് ബെംഗളൂര്‍ ആശുപത്രിയില്‍ സ്ഥാപിക്കുക. അതില്‍ ആദ്യത്തെ യൂണിറ്റിന്‍റെ ഉദ്ഘാടനമാണ് ഇന്നു നടക്കുക. വൈകാതെ തന്നെ മറ്റ് രണ്ട് യൂണിററുകളും കൂടി സ്ഥാപിച്ചു കൊണ്ട് ഡയാലൈസിസ് സെന്‍ററിന്‍റെ പ്രവര്‍ത്തനം വിപുലീകരിക്കും.

സാന്പത്തികമായി ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലൈസിസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഡയാലൈസിസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ആരോഗ്യ രംഗത്ത് മറ്റൊരു ശ്രദ്ധേയമായ കാല്‍വപ്പാണ് – പ്രവര്‍ത്തനം ആരംഭിച്ച് ഒരുവര്‍ഷം പിന്നിട്ട – കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി കൈവരിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു കോടിയിലറെ രൂപ ചിലവിട്ട് കേരള സമാജം ചാരിറ്റബിള്‍ സൊസൈറ്റി ആരംഭിച്ച സംന്പൂര്‍ണ്ണ സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ മൊബൈല്‍ യൂണിറ്റ് ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെട്ട സംരംഭമായി മാറി കഴിഞ്ഞു. ആരോഗ്യ രംഗത്ത് ഒരു സാമൂഹിക സംഘടന ഇത്തരം ഒരു ബൃഹ്ത് പദ്ധതി നടപ്പില്‍ വരുത്തുന്നത് രാജ്യത്തുതന്നെ നാടാടെയാണ്.

കേരള സമാജം ചാരിറ്റബിള്‍ ട്രസ്റ്റി‍ന്‍റ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡയാലൈസിസ് സെന്‍ററിന്‍റെ ഉദ്ഘാടനം കൃസ്തു ജയന്തി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ജോസുകുട്ടി, നോര്‍ത്ത് ബെംഗളൂരു ആശുപത്രി എംഡി‍ ഡോ. വിനയരാജ്, സോജി എബ്രാഹം, അനില്‍പോള്‍ കരിയത്ത്, ഡോ.കവിത, ഡോ. രാഘവേന്ദ്ര തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആദായ നികുതി കമ്മീഷണര്‍ അജിത്കുമാര്‍ വര്‍മ്മ നിര്‍വ്വഹിക്കും. തുടര്‍ന്ന് ബെംഗളൂരുവിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പൗരപ്രമുഖരെ ആദരിക്കും.

Pravasabhumi Facebook

SuperWebTricks Loading...