തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ബാങ്കുകളുടെ കൂട്ട ലയിപ്പിക്കലുമായി കേന്ദ്രം

Print Friendly, PDF & Email

ബാങ്കുകളെ തകര്‍ച്ചയില്‍ നിന്ന് തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ബാങ്കുകളുടെ കൂട്ട ലയിപ്പിക്കലുമായി കേന്ദ്രസര്‍ക്കാര്‍. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനം. പത്ത് പ്രധാനപൊതുമേഖല ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്. ഇതോടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആകും ബാങ്കുകളുടെ ലയനം ആരംഭിക്കുന്നതിനു മുന്പ് 27 പൊതുമേഖല ബാങ്കകള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

പഞ്ചാബ് നഷണല്‍ ബാങ്ക്, ഒറിയന്‍റല്‍ ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിച്ച് ഒന്നാകും അതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാാല്‍ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി ഇത് മാറും. പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്

രാജ്യത്തെ പ്രമുഖ രണ്ട് ബാങ്കുകളായ കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയാണ് പരസ്പരം ലയിക്കുന്ന മറ്റ് രണ്ട് പ്രമുഖ ബാങ്കുകള്‍. ഇവ തമ്മില്‍ ലയിക്കുന്നതോടെ മൊത്തം ബാങ്കിംഗ് വ്യാപാരം 15.2 ലക്ഷം കോടി രൂപയോടെ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവ പരസ്പരം ലയിച്ച് ഒന്നാവുകയാണ് അതോടെ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായി ഇത് മാറും. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്‍റെ മൊത്തം വ്യാപാരം.

ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്. അതോടെ ഈ ബാങ്ക് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്‍റെ മൊത്തം ബാങ്കിംഗ് ബിസിനസ്.

വലിയ ബാങ്കുകളുടെ രൂപവത്കരണമാണ് ലയനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറയുന്നു. ബാങ്കുകളുടെ ലയനം നടക്കുന്നതോടെ ബാങ്കുകളെ ശാക്തീകരിക്കുന്നതിനായി 55,200 കോടി രൂപ ബാങ്കുകൾക്ക് കൈമാറും. കൂടാതെ ബാങ്കുകളിൽ ചീഫ് റിസ്ക്ക് ഓഫീസർ തസ്തിക സൃഷ്ടിക്കും. ഉദ്യോഗസ്ഥരെ പിരിച്ചു വിടാതെ പുനര്‍ വിന്യാസം നടത്തുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചകൊണ്ടായിരുന്നു ബാങ്കുകളുടെ ലയനം രാജ്യത്ത് ആരംഭിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വർഷം വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചു. 2019 ഏപ്രിൽ 1 മുതലായിരുന്നു ഈ ലയനം നിലവിൽ വന്നത്. ബാങ്കുകളുടെ പുതിയ ലയനം നടക്കുന്നതോടെ ഈ ബാങ്ക് രാജ്യത്തെ വലിയ മൂന്നാമത്തെ പൊതുമേഖല ബാങ്കായി മറും.

Pravasabhumi Facebook

SuperWebTricks Loading...