രൂപതാ അദ്ധ്യക്ഷസ്ഥാനം മാര്‍ ആലഞ്ചേരി ഒഴിഞ്ഞു
എറണാകുളം – അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒഴിഞ്ഞു. പകരം മാണ്ഡ്യ രൂപത ബിഷപ്പ് ആന്‍റണി കരിയിലാണ് ഇനി മുതൽ അതിരൂപതയുടെ ബിഷപ്പാവുക. എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർക്കി എപ്പിസ്കോപ്പൽ വികാർ എന്ന പദവിയിലാണ് ബിഷപ്പ് ആന്‍റണി കരിയില്‍ എത്തുന്നത്. മാർ ജോർജ്ജ് ആലഞ്ചേരി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് തുടരും. ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയിൽ രണ്ട് വർഷമായി പുകയുന്ന പ്രതിസന്ധികൾക്കുള്ള പരിഹാര നടപടികളായാണ് ഇന്നു സമാപിക്കുന്ന സിനഡിന്‍റെ പുതിയ തീരുമാനങ്ങള്‍ ഉണ്ടായിരിക്കുന്നത്.
സഭയുമായി ബന്ധപ്പെട്ട വിവാദ ഭൂമിയിടപാടിൽ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തെയും മാർ ജോസ് പുത്തൻവീട്ടിലിനെയും സ്ഥലം മാറ്റിയതിനൊപ്പം പുതിയ നിയമനങ്ങളും നൽകി. ബിഷപ്പ് ആന്‍റണി കരിയിലിന് പകരം മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാണ്ഡ്യ രൂപത അധ്യക്ഷനാകും. ജോസ് പുത്തൻവീട്ടിൽ ഫരീദാബാദ് രൂപത സഹായമെത്രാനാകും.