പി ചിദംബരം അറസ്റ്റില്‍.

Print Friendly, PDF & Email

അത്യന്തം നാടകീയമായ നീക്കങ്ങൾക്കൊടുവില്‍ ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ മുൻ ധനമന്ത്രി പി ചിദംബരം അറസ്റ്റിൽ. ബുധനാഴ്ച രാത്രി പത്തുമണിയോടെ ചിദംബരത്തെ അദ്ദേഹത്തിന്റെ ജോർബാഗിലെ വീട്ടിൽ നിന്നാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. ഐ‌എൻ‌എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റിനുള്ള നീക്കങ്ങള്‍ സിബിഐ ആരംഭിച്ചത്.

അറസ്റ്റ് തടയാന്‍ സുപ്രീംകോടതിയെ സമീപിച്ചുവെങ്കിലും സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താസമ്മേളനം നടത്തി മടങ്ങിയതന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച അദ്ദേഹത്തെ സിബിഐ കോടതിയിൽ ഹാജരാക്കും.

അത്യന്തം നാടകീയമായി രാത്രി എട്ടരയോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തതിനുശേഷമാണ് കപില്‍ സിബലും മനു അഭിഷേക് സിങ്വിക്കൊമൊപ്പം ചിദംബരം ജോര്‍ബാഗിലെ വീട്ടിലെത്തിയത്. പത്രസമ്മേളനത്തിനെത്തിയ ചിദംബരത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംരക്ഷണ വലയം ഏര്‍പ്പെടുത്തിയിരുന്നു.

പിന്നാലെ, ചിദംബരത്തെ തേടി സിബിഐ ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഗേറ്റ് പൂട്ടിയതിനാൽ, എന്‍ഫോഴ്സ്മെന്‍റ് സംഘം മതില്‍ ചാടിക്കടന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചാണ് കസ്റ്റഡിയിലെടുത്തത്. നടപടികളാരംഭിച്ചു. ‘കള്ളൻ, കള്ളൻ’ എന്ന മുദ്രാവാക്യം വിളികളുമായി ബിജെപി പ്രവര്‍ത്തകരും പ്രതിരോധിക്കുവാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചിദംബരത്തിന്‍റെ വീടിന് മുന്നിൽ സംഘടിച്ചതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. അതോടെ വന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഇന്ന് ചിദംബരത്തെ സിബിഐ കോടതിയില്‍ ഹാജരാക്കും.

മകളെ കൊന്ന കേസില്‍ ശിക്ഷ അ്നുഭവിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഉടമകളായ ഐഎന്‍എക്സ് മീഡിയക്കു വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു.

ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും ഈ കേസില്‍ പ്രതിയാണ്.  അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ കാര്‍ത്തി ചിദംബരത്തിന്‍റെയും ഭാര്യയുടെയും സ്റ്റേ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്.

  •  
  •  
  •  
  •  
  •  
  •  
  •