ദീപ്തമായ ‘ദീപ്തി’ രജതജൂബിലി-സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍….

Print Friendly, PDF & Email
ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ രജതജൂബിലിയും സ്വാതന്ത്ര്യ ദിനാഘോഷവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ മല്ലേശ്വരം ചൗഡയ്യഹാളില്‍ നടന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ടി.വി. ഭാസ്‌കരപൊതുവാള്‍, മുന്‍നഗരസഭാംഗവും ദീപ്തിയുടെ രക്ഷാധികാരിയുമായ എം.മുനിസ്വാമി, ആയുര്‍വ്വേദ ഗവേഷകനും സമിലാബ്‌സ് എം.ഡിയുമായ ഡോ. മുഹമ്മദ് മജീദ്, ദീപ്തി പ്രസിഡണ്ട് വിഷ്ണുമംഗലം കുമാര്‍, ജനറല്‍ സെക്രട്ടറി വി. സോമരാജന്‍, അഡൈ്വസര്‍ കെ.സന്തോഷ് കുമാര്‍, ചെയര്‍മാന്‍ പി.കൃഷ്ണകുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.വി. സലീഷ്, വെല്‍ഫെയര്‍ സെക്രട്ടറി ബേബിജോണ്‍, വൈസ് പ്രസിഡണ്ട് സി.ഡി. ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
സാംസ്‌കാരിക സമ്മേളന ഉദ്ഘാടന ചടങ്ങില്‍ നിന്ന്

സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഹൃദ്യവും ഭാവോജ്ജ്വലവും സംഗീതാത്മകവുമായ നൃത്താവിഷ്‌ക്കരണമായ ജയ്ഹിന്ദ് പേരമ്പ്രയിലെ മലയാളം തിയ്യേറ്റ്രിക്കല്‍ ഹെറിറ്റേജ് ആന്റ് ആര്‍ട്‌സ് (മാത) അവതരിപ്പിച്ചു. ജയ്ഹിന്ദ് പ്രേക്ഷകരെ ആവേശഭരിതരാക്കി. പ്രമോദ് മാളയും സംഘവും അവതരിപ്പിച്ച ദീപ്തം -19 നിലക്കാത്ത കയ്യടിയോടെയാണ് നിറഞ്ഞ സദസ്സ് ഏറ്റുവാങ്ങിയത്. അഞ്ജന രാധാകൃഷ്ണന്‍ നേതൃത്വം കൊടുക്കുന്ന ‘ആകര്‍ഷക്’ അവതരിപ്പിച്ച പുതുമയാര്‍ന്ന നൃത്തങ്ങളും, ശ്രീ ലക്ഷ്മി ജയചന്ദ്രന്‍, മനു.കെ.എസ്, അകലൂര്‍ രാധാകൃഷ്ണന്‍, അഞ്ജന ഗണേഷ് എന്നിവര്‍ ആലപിച്ച ഗാനങ്ങളും കാണികളുടെ കയ്യടി നേടി. വിജേഷ് പാനൂരിന്റെ ഡോള്‍ഡാന്‍സ് മാജിക്കും വിനീത് വാണിമേലിന്റെ തനിനാടന്‍ കോമഡിയും കൗതുകമുണര്‍ത്തി. ചിലങ്ക, കലാക്ഷേത്ര, നവരസ നൃത്തസംഘങ്ങള്‍ അവതരിപ്പിച്ച നൃത്തപരിപാടികളും മനോഹരമായി. സമി ലാബ്‌സ് എം.ഡി. മുഹമ്മദ് മജീദിനെ വേദിയില്‍ സമുചിതമായി ആദരിച്ചു. വിദ്യാദീപ്തി ഉപഹാരവിതരണം, ദീപ്തി തീം സോങ്ങ് പ്രകാശനം, ആര്‍ട് ആക്ടിവിറ്റി, സ്മരണിക പ്രകാശനം എന്നിവയും നടന്നു. രാവിലെ പത്തിന് ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് ദീപ്തം-19 ലെ കലാകാരന്മാരും ദീപ്തി പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് കലാഭവന്‍ മണി സ്മരണാര്‍ത്ഥം ആലപിച്ച സംഘഗാനത്തോടെ രാത്രി പത്തിന് തിലശ്ശീല വീണു.

6 Attachments

Pravasabhumi Facebook

SuperWebTricks Loading...