പ്രതിപക്ഷ പാര്‍ട്ടികളുടെ ഇലക്ഷന്‍ കമ്മീഷനുമായുള്ള കൂടികാഴ്ച ഇന്ന്
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ നേതാക്കള്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വൈകിട്ട് 3 മണിക്കാണ് ചന്ദ്രബാബു നായിഡു കമ്മീഷനെ കാണുക. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ബിഎസ്പി, എസ്പി, സിപിഎം പ്രമുഖ തുടങ്ങിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ നായിഡുവിനൊപ്പം ഉണ്ടാകും. എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രവചിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷം വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കുക. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘം കമ്മീഷന്റെ മുമ്പാകെ ഉന്നയിക്കുക.