ജനങ്ങളെ കൊള്ളയടിക്കുന്നവര്‍…?
ഇന്ത്യയുടെ അഭിമാനമായ ബാങ്ക് ആണ് എസ്. ബി. ഐ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്. ആ ബാങ്ക് മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ 235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക് ആരില്‍നിന്നു ഈടാക്കി എന്ന് കൂടി അറിയേണ്ടേ… മിനിമം ബാലന്‍സായി ആയിരം രൂപ പോലും സ്വന്തം അക്കൌണ്ടില്‍ ഇല്ലാത്ത പാവങ്ങളില്‍ നിന്ന്…!!!.
ഓരോ ദിവസവും അന്നേക്കുള്ള അരി മേടിക്കാന്‍ കെല്‍പില്ലാത്തവനെ കൊണ്ട് ബാങ്കുകളില്‍ ഗ്യാസ്, വിദ്യഭ്യാസ, കൃഷി, ആന ചേന മാങ്ങ എന്നൊക്കെ പറഞ്ഞ് പാവപ്പെട്ടവനെ കൊണ്ട് ബാങ്കില്‍ അക്കൗണ്ട് എടുപ്പിച്ചിട്ട് ആക്കൗണ്ടിലേക്ക് ഗവര്‍മ്മെന്റ് നല്‍കുന്ന സബ്‌സിഡികളും മറ്റും വന്‍കിടക്കാരുടെ എഴുതിതള്ളിയ ലോണുകളുടെ നഷ്ടം നികത്തുവാനും ലക്ഷങ്ങള്‍ നിക്ഷേപമുളളവരുടെ നിക്ഷേപങ്ങള്‍ക്ക് പലിശ കൊടു ക്കുവാനും ഈ പാവങ്ങളുടെ പിച്ചചട്ടിയില്‍ കൈ ഇട്ടു വാരുന്ന ബാങ്കുകളുടെ നയത്തെ പകല്‍കൊള്ള എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. ക്യാഷ് ലെസ്സ് ഇന്ത്യയുടെ മഹത്വങ്ങള്‍ പ്രചരിപ്പിക്കുവാന്‍ കോടികള്‍ ചിലവഴിക്കുന്നതും അതേ അത്താഴപ്പട്ടിണിക്കാരന്റെ മടിക്കുത്തഴിച്ചാണെന്നതും ഇതിന്റെ മറ്റൊരു തമാശ.
ലോകത്തിലെ തന്നെ ഏറ്റവും കൂടിയ ടാക്‌സ് റേറ്റ് ആ ണ് നമ്മുടെ തിളങ്ങുന്ന ഡിജിറ്റല്‍ ഇന്ത്യയില്‍ ഇപ്പോ ഴുള്ളത് 28%. രണ്ടാം സ്ഥാനത്തുള്ള അര്‍ജന്റീനയില്‍ 27%. ബംഗ്ലാദേശ് 15% ചൈന 17%. റഷ്യ 18%. അമേരിക്ക 7.5%. ജപ്പാന്‍ 8%. പണ്ടൊരു സിനിമയില്‍ പപ്പു പറഞ്ഞ തുപോലെ ഇപ്പൊ ശരിയാക്കിത്തരാം എന്ന് ആവര്‍ത്തിക്കുകയാണ് നമ്മുടെ ഇന്ത്യന്‍ ‘ഭരണകര്‍ത്താക്കള്‍.
ജനങ്ങളെ വിഢികളാക്കിക്കൊണ്ട് ദിവസവും ഇന്ധനകൂടിക്കൊണ്ടേയിരിക്കുന്നു. അവശ്യസാധനങ്ങളുടെ വില യും മറ്റെല്ലാവസ്തുക്കളുടെ വിലകളും മാനംമുട്ടെ ഉയര്‍ ന്നു കഴിഞ്ഞു. അതിനും വിശദീകരണവുമായി ന്യായീകരണതൊഴിലാളികള്‍ ഉണ്ട്… ദേശവികസനത്തിന് ഫണ്ട് ശേഖരമണാണ് പോലും…!!!. എന്തെങ്കിലും ഒരു എതിര്‍ ശബ്ദം ഉയരുമ്പോള്‍ രാഷ്ട്രീയവും ദേശഭക്തിയും പറഞ്ഞ് പ്രതികരിക്കുന്നവനെ നിശബ്ദനാക്കുന്നു. ജാതിയും മതവും പറഞ്ഞ് നമ്മുടെ ശ്രദ്ധ മാറ്റും.
ഈ അടുത്ത കാലത്ത് നാം കേട്ടതാണ് ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കുമെന്ന്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധ തിക്കായി ദശലക്ഷങ്ങളുടെ പ്രചാരണവും നടത്തി നമ്മുടെ ഭരണകര്‍ത്താക്കള്‍. ഇപ്പം എല്ലാം ശരിയാവും എന്നോര്‍ത്ത് പ്രതീക്ഷയോടെ കാത്തിരുന്നു അര്‍ദ്ധ പട്ടിണിക്കാരായ ഇന്ത്യന്‍ പ്രജകള്‍. എന്നാല്‍ സംഭവിച്ചതോ? കേന്ദ്രഗവമെന്റ് ഇഷ്ടഭാജനമായ ആയ റിലയന്‍സ് ശതകോടികണക്കിന് മൊബൈല്‍ ഫോണുകളാണ് ചൈനയില്‍ നിന്നും വാങ്ങുന്നത്. എന്തിനാണെന്നോ 1500 രൂപ ഡെപ്പോസിറ്റ് മാത്രം വാങ്ങി ഇന്ത്യയെ ഡിജിറ്റ ല്‍ ഇന്ത്യയാക്കാന്‍…!!!. എന്നിട്ട് ദിവസവും നമ്മെ ചൊല്ലികേള്‍പ്പിക്കുന്നതാകട്ടെ ആര്‍ഷഭാരതസംസ്‌കാരത്തിന്റെ മഹത്വങ്ങളേ പറ്റി. ജനങ്ങളെ പറ്റിച്ച് ജീവിക്കു ന്ന ഇത്തരക്കാരുടെ തനിനിറം പ്രജകള്‍് മനസ്സിലാക്കാ തെയിരിക്കുവാന്‍ ആര്‍ഷഭാരതസംസ്‌കാരത്തെ ഉദ്ദരിച്ച് ജനങ്ങളെ നൂറ്റാണ്ടുകളുടെ പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയാണ്.
നീറുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ ഏതെങ്കിലും വിധത്തില്‍ തിരിച്ചുവിടുക. ഭരണാധികാരികളുടെ ഏക ലക്ഷ്യം അതു മാത്രമണ്. ഇന്ധന വിലയുടെ കാര്യം മാത്രം എടുക്കുക. അത് 74 രൂപ കഴിഞ്ഞു. ദിനം പ്രതി വില മാറുമ്പോള്‍ ആരിതൊക്കെ ശ്രദ്ധിക്കാന്‍…?. ഈ പരിപാടി ഇറക്കിയവരും അത് തന്നെയാണ് ഉദ്ദേശിച്ചത് പത്തോ ഇരുപതോ പൈസ വച്ച് ദിവസം കൂടുമ്പോള്‍ നമുക്കതൊരു ശീലമാകും…. ജപ്പാനില്‍ ഉണ്ടാകുന്ന ഭൂകമ്പം പോലെ… ഭൂമി കുലുങ്ങുക എന്നത് അവര്‍ക്കൊ രു ചര്‍ച്ചാവിഷയമേ അല്ല. ഇന്ത്യന്‍ ജനതയ്ക്കും അത്തരമൊരു ദുരന്തം ശീലമാകുവാന്‍ പോവുകയാണ്. ജിഎസ്ടി എന്തു കൊണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ബാധകമാക്കിയില്ല…???. ചോദിച്ചാല്‍ കിട്ടുന്ന ഉത്തരം നിര്‍മ്മിച്ച കക്കൂസുകളുടെ എണ്ണക്കണക്കാണ്.
ഇനിയും നാം ഈ പിടിച്ചുപറി സഹിക്കണോ? റാഫേല്‍ ഇടപാടുകളെ പറ്റി ചോദിക്കുമ്പോള്‍ ബാല്‍ക്കോട്ടിനെപറ്റി പറയുക… അര്‍ദ്ധരാത്രിയിലെ നോട്ടു നിരോധനത്തിന്റെ ആവശ്യകതയെപറ്റി ചോദിക്കുമ്പോള്‍ രാമക്ഷേത്രത്തെ പറ്റി പറയുക… ഇതല്ല ദേശസ്‌നേഹം, ഇതല്ല ദേശഭക്തി. നോട്ടുനിരോധനത്തിന്റെ പിന്നിലെ കാണാചരടുകളെ പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ വന്നത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഭരണകൂടത്തിന്റെ ചെയ്തികളെയെല്ലാം കണ്ണടച്ചു പിന്താങ്ങുക എന്നതല്ല പൗരന്റെ കടമ. പ്രത്യുത ഭരണകൂടത്തിന്റെ നടപടികളെ വിലയിരുത്തുകയും തിരുത്തുകയും ചെയ്യുക എന്നതാണ്. അതാണ് രാജ്യസ്‌നേഹം. അതാണ് ദേശഭക്തി. ഇനിയും സമയം വൈകിയിട്ടില്ല…