കൊട്ടികലാശം ഇന്ന് 

Print Friendly, PDF & Email

സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് പോളിങ്. ശക്തമായ പ്രചാരണ തന്ത്രങ്ങളായിരുന്നു സംസ്ഥാനത്ത് ഇന്ന് അരങ്ങേറിയത്. അവസാന മണിക്കൂറുകളില്‍ പ്രചാരണം ഉച്ചകോടിയിലെത്തിക്കുവാനുള്ള ആവേശത്തിലാണ് എല്ലാ മുന്നണികളും. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറ‌ഞ്ഞു.

സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേർക്കാണ് ഇക്കുറി വോട്ടവകാശമുളളത്. വോട്ടർമാരിൽ ഒരു കോടി 26 ലക്ഷം പേർ പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ സ്ത്രീകളും 174 പേർ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടർമാരാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരും കൂടുതൽ പോളിംഗ് ബുത്തുകളും ഉള്ളത്. 24, 970 പോളിംഗ് ബൂത്തുകളിൽ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കൺട്രോൾ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജീകരിക്കും.