മോദി ഇന്ത്യയുടെ മതേതരത്വത്തെ അപമാനിച്ചെന്ന് കോണ്‍ഗ്രസ്

Print Friendly, PDF & Email

ഹിന്ദുക്കളെ നേരിടാന്‍ ഭയന്ന് രാഹുല്‍ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന നരേന്ദ്രമോദിയുടെ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ്. മോദി അപമാനിച്ചത് ഇന്ത്യയുടെ മതേതരത്വത്തേയും നാനത്വത്തേയും ആണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വയനാട്ടില്‍ കൂടി മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ഒളിച്ചോട്ടമായി ബിജെപി വിശേഷിപ്പിക്കുമ്പോള്‍ അത് ഇന്ത്യയുടെ നാനത്വത്തിനെതിരെയുള്ള ബിജെപിയുടെ വെറിയായാണ് വെളിപ്പെടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ പഴശ്ശിരാജയുടെ ചരിത്രമുള്ള നാടാണ് വയനാടെന്ന് മോദിക്ക് അറിയാമോ ?. ആദിവാസികളുടെ നാടാണ് വയനാട്, കര്‍ഷകരുടെ നാടാണ് വയനാട്. ഇതെല്ലാം മോദിക്ക് അറിയുമോ..?. ബിജെപിക്ക് അറിയുമോ.. ? കര്‍ഷക-ആദിവാസി ജില്ലയായ വയനാട് സീറ്റ് തനിക്ക് മത്സരിക്കാനായി രാഹുല്‍ഗാന്ധി തെരഞ്ഞെടുക്കുക വഴി ആ വിഭാഗത്തോടുള്ള കോണ്‍ഗ്രസിന്‍റെ താത്പര്യം കൂടിയാണ് തെളിയിക്കപ്പെടുന്നത്. എന്നാല്‍ ജാതി, മതം, ഭാഷ, വർണം എന്നിവയുടെ പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് എന്‍‍ഡിഎ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

 • 3
 •  
 •  
 •  
 •  
 •  
 •  
  3
  Shares