ഹിന്ദുത്വവാദം ആളിക്കത്തിക്കുവാനുള്ള തീവ്രശ്രമവുമായി മോദി

Print Friendly, PDF & Email

തിരഞ്ഞെടുപ്പില്‍ ഹിന്ദുത്വവാദം ആളിക്കത്തിക്കുവാനുള്ള തീവ്രശ്രമവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ വാദ്രയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പു റാലിയിലാണ് രാജ്യത്തെ ജനങ്ങളുടെ ഇടയില്‍ മതപരമായ വിഭജനം നടത്തി വോട്ടുകള്‍ ദ്രുവീകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന മോദി നടത്തിയത്.

“കോണ്‍ഗ്രസ് ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിക്കുന്നു എന്നിട്ട് ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശത്തു മത്സരിക്കുവാന്‍ ഭയപ്പെട്ട് ഓടിയൊളിക്കുന്നു.” കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. “സമാധാനപ്രിയരായ ഹിന്ദുക്കളെ” ഭീകരവാദികളായി മുദ്രകുത്തി ഹിന്ദുമതത്തെ പിന്തുടരുന്നവരെ കോണ്‍ഗ്രസ് അപമാനിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഹിന്ദു ഭീകരത എന്ന പദം കോണ്‍ഗ്രസ് ആണ് ഉപയോഗിക്കുന്നത്. സമാധാന പ്രിയരായ ഹിന്ദുക്കളെ അതിലൂടെ അവര്‍ ഭീകരവാദികളെന്ന് മുദ്രകുത്തുന്നു. രാജ്യത്ത് ഹിന്ദുക്കള്‍ ഭീകരപ്രവര്‍ത്തനം നടത്തിയതായി ഒരു ചെറിയ സംഭവം എങ്കിലും ഉണ്ടായിട്ടുണ്ടോ?  നിങ്ങള്‍ പറയൂ… ഹിന്ദു ഭീകരത എന്നു കേള്‍ക്കുന്പോള്‍ നിങ്ങള്‍ക്ക് വൃണപ്പെട്ടില്ലേ?. ഹിന്ദുക്കള്‍ ഉണര്‍ന്നു കഴിഞ്ഞു, ഈ രാജ്യത്തെ പ്രതിപക്ഷത്തെ അവര്‍ ശിക്ഷിക്കും ഇങ്ങനെപോയീ മോദിയുടെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗം.

മോദിയുടെ ഈപ്രസംഗത്തിന്‍റെ പിന്നില്‍ രാജ്യത്ത് മതപരമായ ദ്രുവീകരണം നടത്തുന്നതിനുവേണ്ടിയുള്ള മനപൂര്‍വ്വമുള്ള ശ്രമമാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് ഇന്ത്യന്‍പൗരനല്ല പ്രത്യുത ഭൂരപക്ഷ മതവിശ്വാസികളായ ഹിന്ദുക്കളും മത ന്യൂനപക്ഷങ്ങളായ മറ്റു മതസ്ഥരുമാണെന്ന് വരികള്‍ക്കിടയിലൂടെ പറഞ്ഞു വക്കുകയായിരുന്നു മോദി. മോദിയുടെ ഈ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് വാദ്ര പ്രസംഗത്തിലൂടെ മോദി ലംഘിച്ചിരിക്കുകയാണെന്നുo ചൂണ്ടികാണിക്കപ്പെടുന്നു.

 • 14
 •  
 •  
 •  
 •  
 •  
 •  
  14
  Shares