കേരളത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

Print Friendly, PDF & Email

കേരളത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. ദില്ലിയിൽ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്. പന്ത്രണ്ട് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കടുത്ത അഭിപ്രായഭിന്നത തുടരുകയാണ്. വടകര മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയവും മാറ്റിവയ്ക്കുകയായിരുന്നു. കേരളത്തിലെ കോൺഗ്രസിന്‍റെ സമീപകാല ചരിത്രത്തിൽ ആദ്യമായാണ് ഒറ്റ ഘട്ടമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതിരിക്കുന്നത്.

ഉമ്മൻചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കളൊന്നും പട്ടികയിലില്ല. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും സംഘടാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് മാറി നിൽക്കുകയാണ്. കെ വി തോമസ് ഒഴികെയുള്ള സിറ്റിംഗ് എംപിമാരെ എല്ലാവരേയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ നിലനിർത്തിയിട്ടുണ്ട്. കാസർകോട് അപ്രതീക്ഷിതമായി രാജ്‌മോഹൻ ഉണ്ണിത്താൻ സീറ്റുനേടി. ഹൈബി ഈഡന് സീറ്റുനൽകിയതിനെതിരേ ശക്തമായ പ്രതിഷേധവുമായി കെ.വി. തോമസ് രംഗത്തെത്തി.

കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക:                                                                             തിരുവനന്തപുരം: ശശി തരൂര്‍
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്‍റോ ആന്‍റണി
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ്
തൃശൂര്‍: ടി എൻ പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹ്നാൻ
ആലത്തൂർ: രമ്യ ഹരിദാസ്
പാലക്കാട്: വി കെ ശ്രീകണ്ഠൻ
കോഴിക്കോട്: എം കെ രാഘവൻ
കണ്ണൂര്‍: കെ സുധാകരൻ
കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares