പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി
വലിയ പ്രചാരണങ്ങളോടെ 3000 കോടി രൂപ മുടക്കി മോദി സര്‍ക്കാര്‍ ഗുജറാത്തില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ പട്ടേല്‍ പ്രതിമ നടത്തിപ്പില്‍ പ്രതിസന്ധി. പ്രതിമയുടെ നടത്തിപ്പ് ചുമതലയുള്ള ജീവനക്കാര്‍ക്ക് മൂന്നു മാസത്തോള മായി ശമ്പളം നല്‍കുന്നില്ലെന്ന് ഗുജറാത്ത് പത്രമായ ‘ദിവ്യ ഭാസ്‌ക്കര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ പ്രതിമക്ക് ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിമയുടെ ദൈനംദിന മെയിന്‍റെയിന്‍സ് ചെലവുകള്‍ പോലും വഹിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ എവിടുന്നെടുത്ത് ശംബളം കൊടുക്കും എന്നാണ് അധികൃതര്‍ ചോദിക്കുന്നത്. പ്രതിപമയുടെ നടത്തിപ്പിനായി പ്രതിമാസം നിശ്ചിത തുക സര്‍ക്കാര്‍ മാറ്റിവക്കണമെന്ന് അധികൃതരോട് ആവശ്ടപ്പെട്ടിട്ടുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതിമയുടെ നടത്തിപ്പു ചുമതലയുള്ള സ്ത്രീകളും പുരുഷന്മാരുമായ സെക്യൂരിറ്റി ജീവനക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ലിഫ്റ്റ് ജീവനക്കാര്‍, ടിക്കറ്റ് ചെക്കര്‍മാര്‍ എന്നിവരാണ് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നത്.
2018ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 143-ാമത് ജന്മദിന മായിരുന്ന ഒക്ടോബര്‍ 31നായിരുന്നു 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നര്‍മ്മദാ നദീ തീരത്തുള്ള സാധു ബെട്ട് ദ്വീപിലാണ് പ്രതിമ നിര്‍മ്മി ച്ചിരിക്കുന്നത്. പാവങ്ങളെ കുടിയൊഴിപ്പിച്ച് കോടികള്‍ മുടക്കി ലോകോത്തര പ്രതിമ നിര്‍മ്മിക്കുന്നതിനെ തിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.