തിരഞ്ഞെടുപ്പ് ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ. ഫലപ്രഖ്യാപനം മെയ് 23ന്. തിരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നു.
ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ജനാധിപത്യ പ്രകൃയയുടെ തുടക്കം കുറിച്ച് ഇന്ത്യ. ഇന്നു വൈകുന്നേരം 5 മണിക്ക് വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ലോകസഭ തിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പു കമ്മീഷന്‍ പ്രഖ്യപിച്ചു. അതോടെ രാജ്യത്ത് തിരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നു. ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുക. ഫല പ്രഖ്യാനം മെയ് 23 ന്. കേരളത്തില്‍ ഏപ്രില്‍ 23ന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇക്കുറി കര്‍ശനസുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ക്കെല്ലാം ജിപിഎസ് മാപ്പിംഗ് ഉണ്ടാവും.എല്ലാ പോളിങ് ബൂത്തുകളിലും വിവിപാറ്റ് വോട്ടിങ് മിഷനായിരിക്കും ഉണ്ടായിരിക്കുക. ഇത്തവണ വോട്ടിങ് യന്ത്രത്തിൽ ചിഹ്നത്തിനൊപ്പം സ്ഥാനാർത്ഥികളുടെ ചിത്രവും ഉണ്ടായിരിക്കും. അപരന്മാര്‍ക്ക് ഇത് കടുത്ത തിരിച്ചടിയാകും. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ അത് സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ പരസ്യം നല്‍കി അതിന്‍റെ തെളിവ് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ഇത് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൃത്യമായി മനസിലാക്കാന്‍ സാധിക്കും. ഉച്ചഭാഷിണി ഉപയോഗത്തിനു ഇക്കുറിയും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക മധ്യമങ്ങളിലെ പ്രചരണങ്ങളുടെ ചെലവും തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകളില്‍ ഉള്‍പ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
90 കോടി ജനങ്ങള്‍ ഇക്കുറി വോട്ട് ചെയ്യും. അതില്‍ ഏട്ടരക്കോടി പേര്‍ 18 വയസ്സിനും 19 വയസ്സിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരാണ്. സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 2014-ല്‍ 9 ലക്ഷം പോളിംഗ് ബൂത്തുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇക്കൊല്ലംപത്ത് ലക്ഷം പോളിംഗ് ബൂത്തുകള്‍ രാജ്യമെങ്ങുമായി സജ്ജമാക്കും.
കേരളമടക്കം ആന്ധ്രാപ്രദേശ്, അരുണാചല്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, ഉത്തരാഖണ്ഡ്. ദാമന്‍ ദിയു, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നഗര്‍വേലി,ലക്ഷദ്വീപ്, ദില്ലി, പോണ്ടിച്ചേരി, ചണ്ഡീഗഢ് എന്നീ15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക.
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നീ നാല സംസ്ഥാനങ്ങളില്‍ 2 ഘട്ടമായും ആസാം, ചത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മൂന്നു ഘട്ടമായും ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നാലു ഘട്ടമായും ജമ്മു കശ്മീരില്‍ അഞ്ച് ഘട്ടമായും ബീഹാര്‍, യുപി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായും ആണ് തിരഞ്ഞെടുപ്പ് നടക്കുക.
ആദ്യഘട്ടം – ഏപ്രില്‍ 11 – ആകെ 91 സീറ്റുകള്‍, 20 സംസ്ഥാനങ്ങൾ
- ആന്ധ്രാ പ്രദേശ് (25)
- അരുണാചൽ പ്രദേശ് (2),
- അസം (5)
- ബിഹാർ (4)
- ഛത്തീസ്‍ഗഢ് (1)
- ജമ്മു കശ്മീർ (2)
- മഹാരാഷ്ട്ര (7)
- മണിപൂർ (1)
- മേഘാലയ (2)
- മിസോറം (1)
- നാഗാലാന്‍ഡ് (1)
- ഒഡിഷ (1)
- സിക്കിം (1)
- തെലങ്കാന (17)
- ത്രിപുര (1)
- ഉത്തർ പ്രദേശ് (8)
- ഉത്തരാഖണ്ഡ് (5)
- പശ്ചിമബംഗാൾ (2)
- ആൻഡമാൻ (1)
- ലക്ഷദ്വീപ് (1)
രണ്ടാം ഘട്ടം – ഏപ്രില്‍ 18 – ആകെ 97 സീറ്റുകള്‍, 13 സംസ്ഥാനങ്ങൾ
- അസം (5)
- ബിഹാർ (5)
- ഛത്തീസ്ഘഡ് (3)
- ജമ്മു കശ്മീർ (2)
- കർണ്ണാടക (14)
- മഹാരാഷ്ട്ര (10)
- മണിപൂർ (1)
- ഒഡിഷ (5)
- തമിഴ്‍നാട് (39)
- ത്രിപുര (1)
- ഉത്തർ പ്രദേശ് (8)
- പശ്ചിമബംഗാൾ (3)
- പുതുച്ചേരി (1)
മൂന്നാം ഘട്ടം – ഏപ്രില്‍ 23 – ആകെ 115 സീറ്റുകള്‍, 14 സംസ്ഥാനങ്ങൾ
- അസം (4)
- ബിഹാർ (5)
- ചത്തീസ്‍ഗഢ് (7)
- ഗുജറാത്ത് (26)
- ഗോവ (2)
- ജമ്മു കശ്മീർ (1)
- കർണ്ണാടക (14)
- കേരളം (20)
- മഹാരാഷ്ട്ര (14)
- ഒഡിഷ (6)
- ഉത്തർ പ്രദേശ് (10)
- പശ്ചിമബംഗാൾ (5)
- ദാദ്ര, നഗർ ഹവേലി (1)
- ദാമൻ ദ്യു (1)
നാലാം ഘട്ടം – ഏപ്രില്‍ 29 – ആകെ 71 സീറ്റുകള്‍, 9 സംസ്ഥാനങ്ങൾ
- ബിഹാർ (5)
- ജമ്മു കശ്മീർ (1)
- ഝാർഖണ്ഡ് (3)
- മദ്ധ്യപ്രദേശ് (6)
- മഹാരാഷ്ട്ര (17)
- ഒഡിഷ (6)
- രാജസ്ഥാൻ (13)
- ഉത്തർ പ്രദേശ് (13)
- പശ്ചിമബംഗാൾ (7)
അഞ്ചാം ഘട്ടം – ഏപ്രില്‍ 29 – ആകെ 51 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ
- ബിഹാർ (5)
- ജമ്മു കശ്മീർ (2)
- ത്സാർഖണ്ഡ് (4)
- മധ്യപ്രദേശ് (7)
- രാജസ്ഥാൻ (12)
- ഉത്തർ പ്രദേശ് (14)
- പശ്ചിമബംഗാൾ (7)
ആറാം ഘട്ടം – മെയ് 12 – ആകെ 59 സീറ്റുകള്‍, 7 സംസ്ഥാനങ്ങൾ
- ബിഹാർ (8)
- ഹരിയാന (10)
- ത്സാർഖണ്ഡ് (4)
- മധ്യപ്രദേശ് (8)
- ഉത്തർ പ്രദേശ് (14)
- പശ്ചിമബംഗാൾ (8)
- ദില്ലി (7)
ഏഴാം ഘട്ടം – മെയ് 19 – ആകെ 59 സീറ്റുകള്‍, 8 സംസ്ഥാനങ്ങൾ
- ബിഹാർ (8)
- ത്സാർഖണ്ഡ് (3)
- മധ്യപ്രദേശ് (8)
- പഞ്ചാബ് (13)
- പശ്ചിമബംഗാൾ (9)
- ചണ്ഡീഗഢ് (1)
- ഉത്തർ പ്രദേശ് (13)
- ഹിമാചൽ പ്രദേശ് (4)