അനുഗ്രഹ ദായികയായ സരസംഗി കാളിയമ്മ ക്ഷേത്രം
ഉത്തരകര്‍ണ്ണാടകത്തിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് സരസംഗി കാളിയമ്മ ദേവീ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ള3 ഈ ക്ഷേത്രം.തമിള്‍നാട്,ആന്ധപ്രദേശ്, തെലുങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഏറ്റവും പ്രസിദ്ധമായ കാളിയമ്മ ക്ഷേത്രമാണ്.ഈ സംസ്ഥാനങ്ങളില്‍ നിന്ന് ദിനം പ്രതി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഈ ക്ഷേത്രത്തില്‍ എല്ലാ അമാവാസി ദിവസങ്ങളിലും ആയിരക്കണക്കിന് ഭക്തരാണ് കാളിയമ്മ ദേവിയുടെ അനുഗ്രഹ പ്രാപ്തിക്കായി എത്തുന്നത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ ഉഗാദിയോടനുബന്ധിച്ച് 8 ദിവസങ്ങളില്‍ നടക്കുന്ന പൂജകളാണ് പ്രധാന ഉത്സവം. ഏകദേശം 2ലക്ഷത്തില്‍ പരം തീര്‍ത്ഥാടകര്‍ ആണ് ആ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുക.
വിശ്വകര്‍മ്മ സമുദായത്തിന്‍റെ നേതൃത്വത്തിലാണ് ക്ഷേത്രഭരണം നടത്തുന്നത്. തീര്‍ത്ഥാടകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടിയ സത്രം ഉണ്ട് എന്നത് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രധമാണ്. ഉത്തരകര്‍ണ്ണാടകത്തിലെ ദാര്‍വാഡിനടുത്ത് സൗദത്തിക്കു 2കിലോമീറ്റര്‍ അകലെ സിര്‍സി എന്ന കൊച്ചു ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.