ജമ്മുകാശ്മീരില്‍ 100 കമ്പനി സേനയെ വിന്യസിപ്പിച്ച് സൈന്യം. പാക്ക് ഗ്രാമങ്ങള്‍ യുദ്ധഭീതിയില്‍
വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിന്‍റെ അറസ്റ്റിനു പിന്നാലെ 100 കമ്പനി
കേന്ദ്രസേനയെ ജമ്മുകാശ്മീരില്‍ വിന്യസിപ്പിച്ച് ഇന്ത്യന്‍ സൈന്യം. സൈന്യം ശ്രീനഗറിന്‍റെ നിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുത്തിരിക്കുകയാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് സൈന്യത്തെ ശ്രീനഗറില്‍ വിന്യസിപ്പിച്ചത്.
യാസിന്‍ മാലിക്കിനെ ശ്രീനഗറിലെ വസതിയില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ കശ്മീരിലെ വിഘടനവാദികളായ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബ്ദുള്‍ ഹമീദ് ഫയാസ് അടക്കമുള്ള നിരവധി നേതാക്കളെ അര്‍ധരാത്രിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റില്‍ പ്രതിക്ഷേധിച്ച് ജമ്മുകാശ്മീരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സംഘര്‍ഷ ഭീഷണി കണക്കിലെടുത്താണ് സേനാവിന്യാസം എന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനിടയില്‍ ഇന്ത്യ- പാക്ക് അതിര്‍ത്തിയിലെ പാക്ക് ഗ്രാമങ്ങളില്‍ വസിക്കുന്നവരോട് ജാഗ്രതയോടെ ഇരിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഘാന്‍ നിര്‍ദ്ദേശിച്ചതോടെ പാക്ക് ഗ്രാമങ്ങള്‍ യുദ്ധഭീതിയിലാണ്. ഇന്ത്യന്‍ സൈനിക നടപടികളില്‍ നിന്നു രക്ഷപെടുവാന്‍ ബങ്കറുകളിലും മറ്റും അഭയം തേടാനാണ് പാക്ക് പ്രധാനമന്ത്രി പാക്ക് അധീന കാശ്മീരിലെ ജനങ്ങളോട് ആവശ്യപ്പെട്ടതെന്നാണ് എബിപി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.