ശബരിമല അയ്യപ്പസ്വാമി തിരുമുന്പില്‍ യുവതികള്‍ ദര്‍ശനം നടത്തി. സ്ഥിരീകരിച്ച് മുഖ്യമന്ത്രി.

Print Friendly, PDF & Email

അവസാനം കേരളത്തിലങ്ങോളമിങ്ങോളം നവോത്ഥാനത്തിന്‍റെ സന്ദേശമുയര്‍ത്തി മലയാളി മങ്കമാര്‍ മതിലുകള്‍ പണുതതിന്‍റെ പിന്നാലെ ശബരിമല ശ്രീ അയ്യപ്പസ്വാമി തിരുമുന്പില്‍ യുവതികള്‍ ദര്‍ശനം നടത്തി. നേരത്തെ ശബരിമലയില്‍ പ്രവേശിക്കാനെത്തി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിയ ബിന്ദുവും(42) കനകദുര്‍ഗ(44)യുമാണ് ശബരിമല കയറി ദര്‍ശനം നടത്തിയത്.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു ഇവരുടെ വരവ്. മുന്‍കൂട്ടി പോലീസ് സംരക്ഷണം തേടിയതുമില്ല. പുലര്‍ച്ചെ ഒന്നരയ്ക്ക് പമ്പയിലെത്തിയ ശേഷം മാത്രമാണ് സംരക്ഷണംചോദിച്ചത്.ആറ് പോലീസുകാരുടെ അകമ്പടിയില്‍ അവര്‍ മലകയറി. പതിനെട്ടാം പടി ഒഴിവാക്കിയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നടതുറക്കുന്നത്. ഇരുവരും മൂന്നേ മുക്കാലോടെ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു.

യുവതികൾ ദർശനം നടത്തിയ വാര്‍ത്ത ശരിയാണെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയെന്നത് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു‍. യുവതികള്‍ ഇതിന് മുന്‍പും ശബരിമലയില്‍ എത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്ന് തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നില്ല.ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയതാണെന്നും മുഖ്യമന്ത്രി വിശദമാക്കി.

ശബരിമലയില്‍ യുവതികള്‍ കയറിയിട്ടുണ്ടെങ്കില്‍ നടയടച്ച് ശുദ്ധി ക്രിയ ചെയ്യുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന സ്ഥിരീകരണം കിട്ടിയാല്‍ മാത്രമേ മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികളേ എത്തിച്ചത് രഹസ്യമായി എന്ന് പറയുന്ന സംഘി വിഡ്ഢീകള്‍ക്ക് സമര്‍പ്പിക്കുന്നു….മാക്സിമം ഷെയര്‍…

Публикувахте от T P Shaju в Сряда, 2 януари 2019 г.