യു.എ.ഇയേയും മുംബൈയേയും തമ്മില്‍ ബന്ധിപ്പിച്ച് അണ്ടർവാട്ടർ റെയിൽ പദ്ധതിക്ക് ശ്രമം

Print Friendly, PDF & Email

ലണ്ടനില്‍ നിന്ന് പാരീസിലേക്ക് പോകുന്ന അതിവേഗ ട്രെയിൻ യാത്രയുടെ സുഖം അധികം താമസിക്കാതെ ഇന്ത്യക്കാര്‍ക്കും ലഭിക്കുവാനുള്ള വഴിയൊരുങ്ങുന്നു. യു.എ.ഇയിലെ ഫുജൈറയേയും മുംബൈയേയും തമ്മില്‍ അണ്ടർവാട്ടർ റെയിൽ ശൃംഖല റെയ്ൽ വഴി ബന്ധിപ്പിക്കുവാനാണ് യു.എ.ഇ ആസ്ഥാനമായുള്ള നാഷണൽ അഡൈ്വസർ ബ്യൂറോ പഠനം നടത്തുന്നതെന്ന് ദുബൈ ആസ്ഥാനമായുള്ള ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഐക്യ അറബ് എമിറേറ്റ്സ് യു.എ.ഇ എന്ന കമ്പനിയാണ് യു.എ.ഇയിലെ ഫുജൈറയും ഇന്ത്യയിലെ തീരദേശ നഗരമായ മുംബൈയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതി നടപ്പാക്കുന്നത്.

തീവ്ര സ്പീഡ് ഫ്ലോട്ടിംഗ് ട്രെയിനുകളിലൂടെ ഫുജൈറയുമായി ബന്ധിപ്പിക്കുന്ന പദ്ധതി പാസഞ്ചർ ട്രാൻസിറ്റി കൂടാതെ ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. അതോടെ മറ്റ് ജിസിസി പങ്കാളികളുമായും കയറ്റുമതിയും ഇറക്കുമതിയും മെച്ചപ്പെടുത്തുവാന്‍ ഈ പദ്ധതി സഹായിക്കുമെന്നും ഖലീജ് ടൈംസ് നാഷണൽ അഡ്വൈസർ ബ്യൂറോ മാനേജിങ് ഡയറക്ടർ അബ്ദുള്ള അൽഷിഹി പറഞ്ഞു.

യു.എ.ഇല്‍ നിന്ന് ചരക്ക് കൈമാറ്റം ചെയ്യപ്പെടുന്നതു കൂടാതെ പൈപ്പ് ലൈനിലൂടെ ഫുജൈറ തുറമുഖത്ത് നിന്നും ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി നടത്തുന്നതിനും നർമ്മദയിൽ നിന്നുള്ള അധിക ജലത്തിന്റെ ഇറക്കുമതി നടത്തുന്നതിനും കഴിയുമെന്ന് യു.എ.ഇ-ഇന്ത്യ കോൺക്ലേവിലെ കൺസൾട്ടൻസി സ്ഥാപന ഡയറക്ടറായ അബ്ദുള്ള അൽഷിഹി പറഞ്ഞു. 2,000 കി.മീറ്ററിൽ താഴെ മാത്രം ദൈര്‍ഘ്യം വരുന്ന റെയില്‍ പ്രൊജക്ട് അതിന്റെ ആദ്യ ഘട്ടത്തിലാണെന്ന് ഖലീജ് ടൈംസ് അൽഷിഹിനെ ഉദ്ദരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ധ്രുവ പ്രദേശത്തു നിന്ന് യുഎയിലേക്ക് ഐസ് മലകള്‍ കെട്ടിവലിച്ചുകൊണ്ടു വന്ന് ശുദ്ധജലക്ഷാമം പരിഹരിക്കുക എന്ന എ.ഇ ഐസ്ബർഗ് പദ്ധതിആസൂത്രണം ചെയ്ത അൽഷിഹി തന്നെയാണ്  യു.എ.ഇയും ഇന്ത്യയുമായോ ബന്ധിപ്പിക്കുന്ന അണ്ടർവാട്ടർ റെയ്ൽ പദ്ധതി എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 300 കി.മീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഫ്ലോട്ടിംഗ് ട്രെയിനുകൾ അല്ലെങ്കിൽ ‘മാഗ്ലെവ്’ മാഗ്നെറ്റ് റിപൽഷൻ സിസ്റ്റം ഉപയോഗിച്ച് സഞ്ചരിക്കുന്ന ഹൈ സ്പീഡ് മാഗ്ലെവ്സ് ട്രെയിനുകൾ ഇപ്പോൾ ജപ്പാന്‍, കൊറിയ കാനഡ എന്നീ രാജ്യങ്ങളിലാണ് ചെറിയ തോതിലെങ്കിലും നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ഓസ്ട്രേലിയ, ചൈന, അമേരിക്ക, ഇസ്രയേൽ, യുകെ തുടങ്ങിയ രാജ്യങ്ങൾ ഫ്ലോട്ടിംഗ് ട്രെയിനുകൾ അവരുടെ റെയിൽവെയുടെ ഭാഗമാക്കുവാന്‍ തീവ്ര ഗവേഷണത്തിലാണ്.