വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഇന്ത്യ നമ്പര്‍ വണ്‍ – ബിബിസി.

Print Friendly, PDF & Email

ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ഒരു രാജ്യം ഇന്ത്യ ആണെന്നും  ഇന്ത്യയില്‍ ദേശീയതയ്ക്ക് ഊന്നല്‍ നല്‍കുന്നുവെന്ന്തെ റ്റിദ്ധരിപ്പിച്ചാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും ബിബിസിയുടെ പഠന റിപ്പോര്‍ട്ട്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന നെറ്റ്‍വര്‍ക്കു കളാണ്  ഇത്തരം വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമെന്നും പഠനം പറയുന്നു.

സാധാരണ ജനങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ എത്രമാത്രം പങ്കാളികളാകുന്നു വെന്ന് ഇന്ത്യയിലും കെനിയയിലും നൈജീരിയയിലെയും നടത്തിയ പഠനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ ആഗോള തലത്തില്‍ ആളുകളെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന ബിയോണ്ട് ഫേക്ക് ന്യൂസ് എന്ന ഗവേഷണത്തിന്‍റെ ഭാഗമായാണ്  പഠനം.

ഇന്ത്യയില്‍ വ്യാജവാര്‍ത്തകള്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നത് ദേശീയതയെ മറയാക്കിയാണ്. അമിതമായ ദേശീയ ബോധം സാധാരണക്കാരെ വ്യാജ വാര്‍ത്തകള്‍ പങ്കുവയ്ക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ദേശീയതയെ സംരക്ഷിക്കാനുള്ള വൈകാരിക ശ്രമങ്ങളില്‍ വാര്‍ത്ത വാസ്തവമാണോ എന്ന് പരിശോധിക്കപ്പെടുന്നില്ല.

യഥാര്‍ത്ഥ വാര്‍ത്തയെന്ന് തെറ്റിദ്ധരിച്ച്, വാസ്തവമാണോ എന്ന് പരിശോധിക്കാതെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്‍റുകള്‍, ചിത്രങ്ങള്‍, വിശ്വാസമുള്ള സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ എന്നിവ പരിശോധിക്കാതെ യാണ് ആളുകള്‍ പങ്കുവയ്ക്കുന്നത്.

ഇന്ത്യയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നതു മൂലം വലിയ അക്രമങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച തെറ്റായ വാര്‍ത്തകളുടെ പേരില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത് 32 പേരാണെന്നും ബിബിസി പറയുന്നു.

സര്‍വേയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ ഫോണ്‍ പരിശോധിക്കാന്‍ ഒരാഴ്ചത്തേക്ക് ബിബിസിക്ക് അനുമതി നല്‍കിയിരുന്നു. ഇതുവഴി ഇവര്‍ക്ക് കൈമാറുന്ന വ്യാജ വാര്‍ത്തകളും ഇവര്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും കണ്ടെത്തിയാണ് ബിബിസി പഠനം നടത്തിയത്‌. 16000 ട്വിറ്റര്‍ അക്കൌണ്ടുകളിലും 3200 ഫേസ്ബുക്ക് പേജുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വ്യാജ വാര്‍ത്തകളുടെ കാര്യത്തില്‍ ഇന്ത്യക്കു തൊട്ടുപുറകിലുള്ള കെനിയയില്‍ ഇത്തരത്തില്‍ പങ്കുവയ്ക്കുന്നത് അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണെന്നും പഠനം പറയുന്നു.

 

 • 11
 •  
 •  
 •  
 •  
 •  
 •  
  11
  Shares