ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ അനാവരണം നാളെ. രൂക്ഷ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍

Print Friendly, PDF & Email

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അനാച്ഛാദനത്തിന് ഒരുങ്ങുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ രംഗത്ത്. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയില്‍ നര്‍മ്മദ നദിക്കഭിമുഖമായി സര്‍ദാര്‍ പട്ടേലിന്റെ ലോകത്തെ തന്നെ ഏറ്റവും വലിയ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്യുന്നത് നാളെയാണ്. രാജ്യത്തെ കാര്‍ഷിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ വമ്പന്‍ പ്രതിമയുണ്ടാക്കി വമ്പു കാണിക്കുകയാണ് മോദി സര്‍ക്കാര്‍ എന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. 3000 കോടി രൂപ യാണ് ദ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ടിട്ടുള്ള വര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമക്ക് നിര്‍മ്മാണ ചിലവ്.

കാര്‍ഷിക വിളവുകള്‍ക്ക് വിലയും വിളസംരക്ഷണവും ലഭിക്കാതെ കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ അത് ഗൌനിക്കാതെയാണ് പ്രതിമ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ലെ പഠന റിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തിലെ ഏറ്റവും ദാരിദ്ര മേഖലയാണ് നര്‍മ്മദ ജില്ല. കര്‍ഷകര്‍ ഗതി കിട്ടാതെ അലയുമ്പോള്‍ വന്‍ തോതില്‍ ഭൂമി ഏറ്റെടുത്താണ് ഇവിടെ പ്രതിമയുണ്ടാക്കിയത്.

ലോകത്തിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം 2000 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച് ചൈന ലോകശ്രദ്ധ ആകര്‍ഷിച്ചതിന്റെ തൊട്ടുപുറകെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ മെയിക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ 3000 കോടിക്ക്  നിര്‍മ്മിച്ച് മോദിയുടെ ഇന്ത്യ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയെന്ന വിമര്‍ശന ട്രോളുകളുമായി സോഷ്ല്‍ മീഡിയകളും സജീവമാണ്‌

182 മീറ്ററാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന പട്ടേലിന്റെ പ്രതിമയുടെ ഉയരം. തൊട്ടു പുറകിലുള്ള ചൈനിലെ സ്പ്രിങ് ടെമ്പിളിലുള്ള ബുദ്ധ സ്റ്റാച്യുവിന് 128 മീറ്ററേ ഉയരമുള്ളു. അതായത് 54 മീറ്റര്‍ ഉയരക്കൂടതല്‍ ഉണ്ട് നമ്മുടെ പട്ടേലിന്. ഉയരത്തില്‍ മൂന്നാം സ്ഥാനം 108 മീറ്റര്‍ ഉയരമുള്ള ചൈനയിലെ തന്നെ ഗ്വാന്യന്‍ ഓഫ് നന്‍ഷാന്‍ ലോക പ്രസിദ്ധമായ യുഎസ്എയിലെ ലിബര്‍ട്ടി സ്റ്റാച്യുവിന്റെ ഉയരം 93 മീറ്ററും.

നര്‍മ്മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ ആദിവാസികള്‍ അടക്കമുള്ള കര്‍ഷകര്‍ക്ക് ശരിയായ പുനരധിവാസം സാധ്യമാക്കിയില്ല എന്ന് ആരോപണ മുയര്‍ത്തി പ്രതിമ അനാച്ഛാദന ദിവസമായ നാളെ പട്ടിണി സമരത്തിന് ഒരുങ്ങുകയാണ് തദ്ദേശീയര്‍.