ശബരിമല ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ച്‌ ഐക്യ മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക്

Print Friendly, PDF & Email

ശബരിമല ക്ഷേത്രം മലയരയവിഭാഗത്തിൽ നിന്നും തന്ത്രികുടുംബം ഉൾപ്പെടുന്ന ബ്രാഹ്മണർ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങൾക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലയരയ മഹാസഭ സുപ്രീംകോടതിയിലേക്ക്. പരമ്പരാഗതമായി മലയഅരയ സമൂഹത്തിന്റെ ക്ഷേത്രമായിരുന്ന ശബരിമല ക്ഷേത്രം തങ്ങളില്‍ നിന്ന് തട്ടിയെടുത്ത്‌ ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് അവരുണ്ടാക്കിയ ആചാരമാണെന്നും ആണ് മലയ അരയ സമൂഹം അവകാശപ്പെടുന്നു.

മലയരയ വിഭാഗം ശബരിമലയിലെ പതിനെട്ടു മലകളിലായി താമസിച്ചിരുന്ന വരായിരുന്നു. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും ചരിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരാതന കാലം മുതല്‍  കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്മ ലയരയ വിഭാഗമായിരുന്നു അവരായിരുന്നു ആ ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ. 1902ൽ തന്ത്രികുടുംബം  തങ്ങളുടെ ആചാരങ്ങളെ അട്ടിമറിച്ച്‌ ആരാധനയിൽ  അധികാരം സ്ഥാപിക്കുകയും ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുക്കുകയും ചെയ്തു. തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തേനഭിഷേകം നിർത്തിച്ചു. എന്നിട്ടും പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിക്കുന്നത് തങ്ങള്‍ തുടർന്നു. പിന്നീട്‌ അവിടെ നിന്ന് ഞങ്ങളെ ആട്ടിയോടിക്കുകയായിരുന്നു.

നിലയ്ക്കൽ മഹാദേവക്ഷേത്ര ഭൂമിയും മുമ്പ് മലയരയ സമുദായത്തിന്റേത്
ആയിരുന്നു. മലയരയർ അധിവസിച്ചിരുന്ന 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയിൽ അത്ര പ്രധാനമല്ലാത്ത അക്കമാണ് 18. ശബരിമല ക്ഷേത്രത്തിൽ മാത്രം എങ്ങനെ അതൊരു പ്രത്യേക അക്കമായി വന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മലയരയരുടെ ചരിത്രം.
ശബരിമല എന്ന പേരിലെ ശബരി ബ്രാഹ്മണരുടെ ദേവതയായിരുന്നില്ല അത് ദ്രാവിഡ ദേവത ആയിരുന്നു. പിന്നെ എങ്ങനെ ശബരിമല ബ്രാഹ്മണ മേധാവിത്വത്തിന്‍ കീഴില്‍ വന്നു എന്നതും തങ്ങളുടെ പിതാമഹന്മാരുടെ ദേശമായിരുന്നു ശബരിമല എന്നതിന്റെ തെളിവാണ്ന്നും അദ്ദേഹം വ്യക്തമാക്കി.