യുവതികള്‍ ദര്‍ശനം നടത്തിയാലും നട അച്ചിടുവാന്‍ കഴിയില്ല. അത് ഗുരുതരമായ ആചാരലംഘനം. – തന്ത്രി കണ്ഠര് രാജീവര്‌

Print Friendly, PDF & Email

യുവതികള്‍ പതിനെട്ടാം പടി കയറി ക്ഷേത്ര ദര്‍ശനം നടത്തിയാലും ക്ഷേത്ര നട അടച്ചിടാനോ നിത്യപൂജകള്‍ മുടക്കാനോ കഴിയില്ല എന്ന് തന്ത്രി കണ്ഠര് രാജീവര്. യുവതികള്‍ ഓരോ പ്രാവശ്യം കയറുമ്പോഴും ശുദ്ധികൃിയ ചെയ്യുവാനോചെയ്യുക എന്നതും അപ്രായോഗികമാണെന്ന് തന്ത്രി പറഞ്ഞു. യുവതികള്‍ ഓരോ തവണ കയറുമ്പോഴും എങ്ങനെ ശുദ്ധികൃയ നടത്തുവാന്‍ കഴിയും. അപ്പോള്‍ അതിനു മാത്രമേ സമയമുണ്ടാവുകയുള്ളു വെന്ന് തന്ത്രി പറഞ്ഞു.

യുവതികള്‍ ക്ഷേത്രത്തില്‍ കയറിയാല്‍ ക്ഷേത്ര നട അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തില്‍ ഏല്‍പ്പിക്കും എന്ന് തന്ത്രി പറഞ്ഞതായി സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. അത് പൂര്‍ണ്ണമായും തെറ്റാണ്. അങ്ങനെ നട അടച്ചിടുവാന്‍ ആര്‍ക്കും കഴിയില്ല. അത് ഗുരുതരമായ ആചാര ലംഘനമാണ്. സ്ത്രീകള്‍ കയറുക എന്ന ആചാര ലംഘനത്തിന്റെ പേരില്‍ എങ്ങനെ മറ്റൊരു പ്രധാന ആചാരം ലംഘിക്കുവാന്‍ എങ്ങനെ കഴിയും. മാസപൂജ വഴിപാടുകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. അത് എന്തു കാരണത്താലും മുടങ്ങിക്കൂട എന്ന് തന്ത്രി പറഞ്ഞു. ഒരു യുവതിയെങ്കിലും ശബരിമലയില്‍ പ്രവേശിച്ചാല്‍ താന്‍ ശബരിമല ദര്‍ശനം നടത്തില്ല എന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതായി അറിഞ്ഞു. അങ്ങനെ ചിന്തിക്കുന്നവര്‍ ഉണ്ടായിരിക്കാം. എന്നാല്‍ അത് ശരിയല്ല. സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന് വച്ച് പ്രതിഷ്ഠയുടെ ശക്തി നടഷ്ടപ്പെടുകയൊന്നുമില്ലന്ന് തന്ത്രി പറഞ്ഞു.