ശബരിമലയില്‍ നിരോധനാ‍ജ്ഞ … സംസ്ഥാനത്ത് ഹര്‍ത്താല്‍

Print Friendly, PDF & Email

സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങിയ പ്രദേശങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാ‍ജ്ഞ നിലവിൽ വരിക. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.  സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമാണെങ്കിൽ നിരോധനാ‍ജ്ഞ  നീട്ടും. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ കടുത്ത നടപടി.

നിലയ്കല്‍ പമ്പ എന്നിവിടങ്ങളില്‍ ഇന്നു നടന്ന അക്രമങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസ് കൈകൊണ്ട നടപടികളില്‍ പ്രതിക്ഷേധിച്ച്‌ നാളെ സംസ്ഥാനത്ത് അഖില ഹിന്ദു പരിഷത്ത്  ഇരുപത്തിനാല് മണിക്കൂർ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇന്നു രാത്രി 12മണി മുതല്‍ നാളെ രാത്രി 12 മണിവരെയാണ് ഹര്‍ത്താല്‍.
ബിജെപിയും അയ്യപ്പ ധർമസംരക്ഷണസമിതിയുൾപ്പടെയുള്ള ഹിന്ദുസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഹര്‍ത്താല്‍ ജനജീവിതത്തെ പൂര്‍ണ്ണമായും സംതംഭിപ്പിക്കുവാനാണ് സാധ്യത