സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം-പിണറായി വിജയൻ

Print Friendly, PDF & Email

സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വിധി മറികടക്കാൻ നിയമനിർമാണം നടത്തില്ലെന്നും വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും ദേവസ്വം ബോർഡ് ഹർജി നൽകുമോയെന്ന കാര്യം അവരോട് ചോദിക്കണമെന്നും  മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും ഉണ്ടെന്ന് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ല.