ബിഷപ്പ് ഫ്രാങ്കോ ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണമെന്ന് നോട്ടീസ്.

Print Friendly, PDF & Email

പീഢന കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ചക്കകം കേരളത്തില്‍ എത്തി അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുമ്പാകെ ഹാജരാകണമെന്ന് ജലന്തര്‍ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് നോട്ടീസ് അയക്കുവാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഐജി കേരളത്തില്‍ എത്തിയതിനു ശേഷം മറ്റന്നാളായിരിക്കും ബിഷപ്പ് ഫ്രാങ്കോക്ക് നോട്ടീസ് അയക്കുക. കഴിഞ്ഞ ബിഷപ്പിനെ ചോദ്യം ചെയ്തതിനു ശേഷം മുമ്പ് മഠത്തില്‍നിന്നു പിരിഞ്ഞുപോയ കന്യാസത്രീകളെ ചോദ്യം ചെയ്യലില്‍ നിന്നു ലഭിച്ച പുതിയ വെളിപ്പെടുത്തലിന്റേയും കൂടെ അടിസ്ഥാനത്തിലായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക. അവര്‍ ബിഷപ്പിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി മൊഴി കൊടുത്തിരുന്നുവെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനു ശേഷം മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്ണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയമനടപടികളുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനണെന്നും സമരം ചെയ്യാനുള്ള സ്വാതന്ത്രം കന്യാസ്ത്രീകള്‍ക്ക് ഉണ്ടെന്നും സഭയ്ക്ക് എതിരായ ശക്തികള്‍ ഇവരെ ഉപയോഗിക്കുകയാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പ്രതികരിച്ചു.

ഇതിനിടെ പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുകൊണ്ട് പരാതിക്കാരിയായ കന്യാസ്ത്രീ അംഗമായ മിഷനറീസ് ഓഫ് ചജീസസ് കോണ്‍ഗ്രിഗേഷന്‍ രംഗത്തുവന്നു. ബിഷപ്പിനെതിരായ കേസില്‍ കക്ഷിചേരുമെന്ന് അവര്‍ പുറത്തിറക്കിയ പത്രകുറുപ്പില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കേയെ സംരക്ഷിക്കുന്ന നിലപാടുമായി ഇന്നലേയും എംജെ സഭ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. യഥാര്‍ത്ഥ സത്യം പുറത്തുകൊണ്ടുവരാനായി എം.ജെ. കോണ്‍ഗ്രിഗേഷന് ധാര്‍മ്മികവും ദൈവികവുമായ ബാധ്യതയുണ്ടെന്നും ഇത് സഭയെയും എം.ജെ. കോണ്‍ഗ്രിഗേഷനെയും തകര്‍ക്കുവാനുള്ള വ്യക്തമായ ഒരു അജണ്ടയുടെ ഭാഗമാണ്ന്നും ഇവര്‍ക്ക് പിന്തുണ നല്കി കൂടെ നില്‍ക്കുന്ന ചില സംഘടനകള്‍ക്കും അവരുടെ നേതാക്കള്‍ക്കും ഇതിലുള്ള പങ്ക് അന്വേഷണവിധേയമാക്കേണ്ടതുണ്ട്ന്നും ഇത് മനസ്സിലാക്കി കോടതിയില്‍ കക്ഷിചേരുവാന്‍ ആലോചിക്കുന്നുണ്ടെന്നും പത്രക്കുറുപ്പില്‍ പറയുന്നു.