ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശിയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്
ലൈംഗിക പീഡന പരാതിയിൽ പി.കെ. ശശി എംഎൽഎയ്ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്റെ നിലപാടിന് വിരുദ്ധമായി പി.കെ. ശശിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമ്മീഷന്‍. കേസിൽ അന്വേഷണം ആരംഭിച്ചതായി വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സ്ഥിതിക്ക് വനിത കമ്മീഷന് സ്വമേധയാ കേസെടുക്കുന്നതില്‍ യാതൊരു തെറ്റുമില്ല. മാത്രമല്ല പരാതി ഉയര്‍ന്നിരിക്കുന്നത് ഭരണകക്ഷിയല്‍ പെട്ട ഒരു എം.എല്‍എക്കെതിരാണെന്നത് കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പക്കുന്നുവെന്നും അവര്‍ പറഞ്ഞു.
എം.എല്‍.എയ്ക്കെതിരായ പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന സംസ്ഥാന വനിത കമ്മീഷന്റെ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉയരുന്നത്. സ്വമേധയാ കേസെടുക്കാന്‍ സാഹചര്യമില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നു. പരാതിക്കാരി പരാതി നല്‍കിയാല്‍ മാത്രമേ കമ്മീഷന് അന്വേഷിക്കാന്‍ പറ്റൂവെന്നും എം.സി ജോസഫൈന്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് കിട്ടിയ പരാതി പൊലീസിന് നല്‍കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടിക്ക് എക്കാലത്തും ഇത്തരം പരാതികള്‍ അന്വേഷിക്കാന്‍ സംവിധാനമുണ്ട്. സിപി.ഐ.എമ്മില്‍ വ്യക്തമായ നടപടി ക്രമങ്ങളും ഇത് സംബന്ധിച്ച് ഉണ്ട്. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണ്. വനിതാ കമ്മീഷന് പരാതി കിട്ടിയിട്ടില്ല. അതു കൊണ്ട് തന്നെ സ്വമേധയാ കേസെടുക്കേണ്ട സാഹചര്യവുമില്ലെന്ന് എംസി ജോസഫൈൻ പറഞ്ഞു എം സി ജോസഫൈൻ