ബാങ്കുകള്‍ കൊള്ളയടിച്ചത് 4989.55 കോടി രൂപ

Print Friendly, PDF & Email

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഇടപാടുകാരില്‍ നിന്ന് പിഴയെന്നു പേരില്‍ കൊള്ളടിച്ചെടുത്തത് 4989.55 കോടി. ബാങ്കുകളില്‍ മിനിമം ബാലന്‍സ് പോലും സൂക്ഷിക്കാന്‍ കഴിയാത്ത പാവപ്പെട്ട ഇടപാടുകാരില്‍ നിന്നാണ് ഇത്രയും തുക രാജ്യത്തെ ബാങ്കുകള്‍ കൊള്ളയടിച്ചെടുത്തത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 21 പൊതുമേഖല ബാങ്കുകള്‍ 3550.99 കോടി രൂപ പിടിച്ചെടുത്തപ്പോള്‍ സകാര്യ ബാങ്കുകള്‍ കൊള്ളയടിച്ചതാകട്ടെ 1438.56കോടിരൂപ.

എസ്ബിഐ മാത്രം 2433.87 കോടി രൂപ പിഴയായി പാവപ്പെട്ടവരില്‍ നിന്ന് പിടിച്ചെടുത്തു. 42 കോടിയിലധികം അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. വന്‍തുക പിഴയായി ഈടാക്കുന്നതിനെ ചൊല്ലി കടുത്ത പ്രതിക്ഷേധം ഉയര്‍ന്നപ്പോള്‍ മിനിമം ബാലന്‍സ് പിഴത്തുക 75 ശതമാനത്തോളം കുറച്ചിരുന്നു. നഗരങ്ങളിലെ ഇടപാടുകാരുടെ പിഴതുക 50 രൂപയില്‍ നിന്ന് 15 ലേക്കും ഗ്രാമങ്ങളിലേത് 40 രൂപയല്‍ നിന്ന് 12 രൂപയിലേക്കുമാണ് കുറച്ച്ത്. സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ എച്ഡിഎഫ്‌സിക്കാണ് ഒന്നാം സ്ഥാനം. 590.84 കോടിയാണ് അവര്‍ പാവപ്പട്ടവരെ കൊള്ളയടിച്ച് സ്വരുക്കൂട്ടിയത്.

നിരവ് മോദിയുടെ വായ്പ തട്ടിപ്പിലൂടെ കുപ്രസിദ്ധി ആര്‍ജിച്ച പഞ്ചാബ് നാഷണല്‍ ബാങ്കാണ് പിഴചുമത്തി ഇടപാടുകാരെ കൊള്ളയടിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് 210 കോടി രൂപയാണ് അവര്‍ ഇത്തരത്തില്‍ കൊള്ളയടിച്ചെടുത്തത്. സെന്‍ട്രല്‍ ബാങ്ക ഓഫ് ഇന്ത്യ 173.92 കോടിയും കനാറ ബാങ്ക് 118.11കോടിയും സ്വകാര്യ ബാങ്കുകളായ ആക്‌സിസ് ബാങ്ക് 530.12കോടിയും ഐസിഐസിഐബാങ്ക് 317.6 കോടിയും ഇടപാടുകാരില്‍ നിന്ന് കൊള്ളയടിച്ചെടുത്തു.