യു.പിയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ഗാന്ധി പ്രതിമക്ക് കാവിയടിച്ചു

Print Friendly, PDF & Email

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് കാവിയടിച്ചു. ഷാഹ്ജന്‍പൂര്‍ ജില്ലയിലെ ബന്ദ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഷഹ്ജഹന്‍പുരിലാണ് സംഭവം.

പ്രതിമയ്ക്ക് കാവി പൂശിയ കാര്യം വ്യാഴാഴ്ചയാണ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. രാവിലെയാണ് കുട്ടികള്‍ സ്‌കൂളിലെത്തിയപ്പോവാണ് ഇത്രയും നാളും കറുത്ത നിറത്തിലുണ്ടായിരുന്ന ഗാന്ധിപ്രതിമ കാവിയില്‍ പൊതിഞ്ഞ നിലയില്‍ കുട്ടികള്‍ കണ്ടത്. 20 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഈ പ്രതിമ. പ്രതിമയിലെ ഊന്നുവടിയും കണ്ണടയും മാത്രമാണ് ഇപ്പോള്‍ കറുത്ത നിറത്തിലുള്ളത്. ധരിച്ചിരുന്ന വെളുത്തവസ്ത്രങ്ങളും കാവിയാക്കിയിരിക്കുകയാണ്. ജില്ലാ ഭരണകൂടം വിഷയത്തില്‍ ഒളിച്ചുകളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അഡീഷണല്‍ ഡി.എം ബച്ഛു സിങ് അറിയിച്ചു.