ആയുര്‍വേദ ചികിത്സയില്‍ വേറിട്ട സമീപനവുമായി ‘തത്ക്ഷണ’ ആയുര്‍വ്വേദ ഹോസ്പിറ്റല്‍

Print Friendly, PDF & Email

പണ്ടൊക്കെ വൈദ്യന്റെ അടുത്തേക്കു വരുന്ന രോഗിയെ പരിശോധിച്ചിട്ട് ഉടന്‍ തന്നെ പറമ്പിലെ ഔഷധച്ചെടിയില്‍ നിന്നുമരുന്നു ശേഖരിച്ച് മരുന്നുണ്ടാക്കി നല്‍കുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ആ ഔഷധസേവയാല്‍ രോഗിക്കു തത്ക്ഷണം രോഗമുക്തി ലഭിക്കുകയും ചെയ്യുമായിരുന്നു. വൈദ്യന്റെ കൈപ്പുണ്യം എന്നൊക്കെ നമ്മള്‍ പറയുന്ന ഈ രീതി നമുക്കു സുപരിചിതവുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടാക്കി വച്ചിരിക്കുന്ന മരുന്നുകള്‍ക്ക് പകരം അപ്പോള്‍തന്നെ മരുന്നു തയ്യാറാക്കി നല്‍കുന്ന രീതിയായിരുന്നു ഇവിടെ അനുവര്‍ത്തിച്ചു വന്നിരുന്നത്.

പതുക്കെ മാത്രമേ മരുന്നു ഫലിക്കുന്നുള്ളൂ എന്നതാണ് ആയുര്‍വേദത്തെപ്പറ്റിയുള്ള ഒരു പ്രധാന പരാതി. പലപ്പോഴും രോഗിക്കു ലഭിക്കുക മാസങ്ങള്‍ പഴക്കമുള്ള മരുന്നുകളായിരിക്കും. നേരത്തെ തയ്യാറാക്കി സൂക്ഷിച്ചാല്‍ മരുന്നിന്റെ ഗുണം ക്രമേണ കുറയുമെന്നാണ് സ്ഥാപനത്തിന്റെ ഡയറക്ടറും ഫാര്‍മസി ബയോ-ടെക്‌നോളജിയില്‍ ഡോക്‌ടേറ്റുമുള്ള ഡോ. ആശാ കിരണ്‍ പറയുന്നു. ഇതിനു പരിഹാരം, രോഗമറിഞ്ഞ ശേഷം ആവശ്യമായ മരുന്ന് ഉടനെ തയ്യാറാക്കി നല്‍കുക എന്നതാണ്. കാലപ്പഴക്കം മരുന്നിന്റെ ഗുണം കുറയാനിടയാക്കുന്നുവെന്ന് മരുന്നു ചെടികളിലെ ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ഡോ. ആശാകിരണ്‍ സ്വന്തം ഗവേഷണത്തിലൂടെ തെളിയിച്ചതാണ്. അതിനാല്‍ രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ഉടന്‍ തയ്യാറാക്കി നല്‍കുകയാണ് തത്ക്ഷണ ആയുര്‍വേദ ഹോസ്പിറ്റലിന്റെ ചികിത്സാരീതി.

സഹസ്രയോഗം, അഷ്ടാംഗഹൃദയം മുതലായ പൗരാണിക ഗ്രന്ധങ്ങളില്‍ വിശദീകരിച്ചിട്ടുള്ള കഷായങ്ങള്‍, ചൂര്‍ണ്ണങ്ങള്‍, തൈലങ്ങള്‍, ഘൃതക്കൂട്ടുകള്‍ തുടങ്ങി സ്വന്തം ഗവേഷണത്തിലൂടെ കണ്ടെത്തിയ നൂറില്‍ പരം അപൂര്‍വ്വ മരുന്നുകൂട്ടുകള്‍ കൊണ്ടുവരെയുള്ള ആയുര്‍വേദ ചികിത്സ രീതിയാണ് തത്ക്ഷണ ആയുര്‍വേദ ഹോസ്പിറ്റലില്‍ ഉള്ളത്. ബാംഗ്ലൂര്‍ യശ്വന്തപുര സാന്‍ഡല്‍ സോപ്പ് ഫാക്ടറിക്കു സമീപം ഗോവര്‍ദ്ധന ബസ് സ്റ്റോപ്പിനു പിന്നില്‍ പ്രവര്‍ ത്തിക്കുന്ന ഈ ആയുര്‍ വേദ ഹോസ്പിറ്റലില്‍ രോഗിക്കാവശ്യമായ മരുന്നുകള്‍ അപ്പോള്‍ തന്നെ തയ്യാറാക്കി കൊണ്ട് ആര്‍ഷ ഭാരതം നല്‍കിയ ചികിത്സാ രീതിയുടെ തനിയാവര്‍ത്തനമാണ് അനുവര്‍ത്തിച്ചു വരുന്നത്.

രോഗിക്കും രോഗത്തിനും അനുസരിച്ചു മരുന്നു തയ്യാറാക്കുന്നതാണ് കൂടുതല്‍ ഗുണപ്രദമെന്നു പ്രതിരോധ—വകുപ്പിന്റെ കീഴിലെ ഡിആര്‍ഡിഒയില്‍ എട്ടുവര്‍ഷത്തോളം പച്ചമരുന്നുകളില്‍ ഗവേഷണം നട ത്തിയ ഡോ.ആശാകിരണ്‍ ചൂണ്ടിക്കാട്ടുന്നു. ഡിആര്‍ ഡിഒയില്‍ മരുന്നുചെടികളെപ്പറ്റി ഡോ.ആശാകിരണ്‍ ഗവേഷണം നടത്തിയിരുന്ന കാലത്താ ണ് തക്കാളിയില്‍ ആയുര്‍വേദ ചെടികളുടെ സ്വഭാവം സന്നിവേശിപ്പിച്ച് സൈന്യത്തനായി പോഷകമൂല്യമേറിയ ഒഷധ തക്കാളിചെടി സൃഷ്ടിച്ചെടുത്തത്. ദുഷ്‌കരമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സൈന്യകര്‍ക്കുവേണ്ടി ഈ ഔഷധ തക്കാളി സൈന്യം ഇന്നും കൃഷിചെയ്തുവരുന്നു.

നീണ്ടകാലത്തെ തന്റെ പഠനത്തിന്റേയും ഗവേഷണത്തിന്റേയും ഗുണം സാധാരണക്കാരില്‍ എത്തിക്കുന്നതിനായി പിന്നീടുള്ള ശ്രമം. അതിനായി ചികിത്സ രംഗത്തേക്ക് ഡോ. ആശാകിരണ്‍ ചുവടുമാറ്റി. ഭാര്യയും ആയുര്‍വേദ ഡോക്ടറുമായ ഡോ.മാനസ ആശാകിരണിന് താങ്ങും തണലുമായി നിന്നു. തത്ക്ഷണം രോഗികള്‍ക്ക് മരുന്നുണ്ടാക്കി കൊടുത്ത് ചികിത്സിക്കുന്ന 20 കിടക്കകളോടുകൂടിയ തത്ക്ഷണ ആയുര്‍വേദ ഹോസ്പിറ്റലിന്റെ പിറവി അങ്ങനെയായിരുന്നു. 2014ല്‍ ക്ലിനിക്കായിട്ടായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. അതോടൊപ്പം ആയുര്‍വേദ മരുന്നുകള്‍ ആവശ്യ പ്രകാരം തയ്യാറാക്കുന്ന ഉല്‍പ്പാദന യൂണിറ്റിന്റെ പ്രവര്‍ത്തനവും തുടങ്ങി. നിരന്തരമായ ഗവേഷണത്തിലൂടെ പുതിയ മരുന്നുകള്‍ തയ്യാറാക്കിയത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കി മാറ്റി. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സ്വയം തയ്യാറാക്കി നല്‍കി കൊണ്ട് ചികിത്സയില്‍ ഒരു പുതിയ സമീപനത്തിനു ഇതോടെ തുടക്കമിട്ടു. ആയുര്‍വേദ മരുന്നു പതുക്കെ മാത്രമേ ഫലിക്കുകയൂള്ളൂ എന്ന ധാരണ ഇതോടെ മാറ്റിയെടുക്കാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞു. പഞ്ചകര്‍മ്മ ഉള്‍പ്പെടെയുള്ള ആയുര്‍വേദത്തിന്റെഎല്ലാരീതികളും ഇവിടെ ലഭ്യമാണ്. ഇവിടുത്തെ കാന്റീനില്‍ രോഗിക്കാവശ്യമായ പഥ്യാഹാരംതയ്യാറാക്കി നല്‍കുന്നു.

ഡോ. ആശാകിരണ്‍, നാഡീ ചികിത്സയില്‍ വിദഗ്ധയായ ചീഫ് ഫിസിഷ്യന്‍ ഡോ. മാനസാ ഭട്ട് എന്നിവരെകൂടാതെ പഞ്ചകര്‍മ്മ-മരുന്നു നിര്‍മ്മാണ വിദഗ്ധനായഡോ. അഖിലേഷ്‌വാര്യര്‍, ഡോ. നവ്യ, ഡോ. ആതിര എന്നിവരും ഇവിടെ സേവനം നടത്തുന്നു. പ്രമേഹം, പൊണ്ണത്തടി, ത്വക്‌രോഗങ്ങള്‍, സന്ധിവേദന, സോറിയാസിസ്, മൈഗ്രെയിന്‍, പാദംവെടിച്ചു കീറുക, മുടികൊഴിച്ചില്‍, നടുവേദന, തലവേദന, വന്ധ്യത, വായുകോപം തുടങ്ങി എല്ലാത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മികച്ച രീതിയില്‍ ചികിത്സ തത്ക്ഷണ ആയു ര്‍വേദ ഹോസ്പിറ്റലില്‍ ലഭ്യമാണ്. വെരിക്കോസിസിനു ള്ള വിദഗ്ധചികിത്സയാണ് മറ്റൊരു പ്രധാന ഘടകം. നാഡീ പരിശോധനയിലൂടെ രോഗം കണ്ടെത്തുന്നതാണ് ഇവിടുത്തെ മറ്റൊരുസവിശേഷത.

ഉഴിച്ചില്‍, ധാര, കിഴി തുടങ്ങിയ പരമ്പരാഗത ചികത്സകള്‍ക്കു പുറമേ വേരിക്കോസ് വെയിനിനും മറ്റ് നിരവധി ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായ അട്ടകളെ കൊണ്ടുള്ള രക്തമോക്ഷണ ചികിത്സയും ഇവിടെ നടത്തിവരുന്നു. തെങ്ങിന്‍ പൂക്കുല കഷായം, ചവനപ്രാസം, തേങ്ങ വെന്ത എണ്ണ തുടങ്ങി ഏത് മരുന്നുകളും ആവശ്യാനുസരണം തയ്യാറാക്കി നല്‍കുന്നുണ്ട്. ആവശ്യക്കാര്‍ക്ക് മരുന്നുകളും ആരോഗ്യത്തിനു കഴിക്കേണ്ട മരുന്നു കൂട്ടുകളും തയ്യാറാക്കി കൊറിയര്‍ വഴി നല്‍കുകയും ചെയ്യും. രണ്ടുമുതല്‍ പത്തു വയസുവരെയുള്ള കുട്ടി കളുടെ ബുദ്ധിശക്തി വളര്‍ത്തുന്നതിനു സഹായിക്കുന്ന എഡ്യൂഹെര്‍ബ് ഔഷധം, യുവാക്കള്‍ക്കു കഴിക്കാവുന്ന എബിലിറ്റി എന്ന ഔഷധം തുടങ്ങിയവയെല്ലാം ഇവിടെ രൂപപ്പെടുത്തിയതാണ്. ച്യവനപ്രാശം പോലെയുള്ളഔഷധങ്ങള്‍ വേണ്ടവര്‍ക്ക് ആവശ്യമനുസരിച്ച് തയ്യാറാക്കി കൊടുക്കുന്നു. ശരീരത്തിനുള്ളില്‍ ശുദ്ധിയുണ്ടാക്കി ആരോഗ്യം നല്‍കുന്ന ചികിത്സാരീതിയായ ഡിടോക്‌സിഫിക്കേഷന്‍ കിറ്റാണ് മറ്റൊരു ആകര്‍ഷണം.

ആയുര്‍വേദ ചികിത്സയ്ക്ക് രോഗിയെപ്പോലെ വീട്ടുകാരും താല്‍പ്പര്യം കാട്ടിയെങ്കിലേ പൂര്‍ണഫലസിദ്ധി ഉണ്ടാവുകയുള്ളൂ. കൂടാതെ അറിവുള്ള വൈദ്യനും മികച്ച മരുന്നും ഉണ്ടായിരിക്കണം. ആയുര്‍വേദത്തെപ്പറ്റി സമൂഹത്തില്‍ കൂടുതല്‍ അവബോധം ഉണര്‍ത്തി പഴികളൊഴിവാക്കി മികച്ച ചികിത്സ ലഭ്യമാക്കുകയാണ് തത്ക്ഷണ ആയുര്‍വേദ സ്ഥാപനത്തിന്റെ ലക്ഷ്യമെന്നു ഡോ. ആശാകിരണ്‍ പറയുന്നു.
Ph: +91 87220 34900 /74061 51508

Pravasabhumi Facebook

SuperWebTricks Loading...