ലോകകപ്പില്‍ മുത്തമിട്ട്  ഫ്രാന്‍സ്

Print Friendly, PDF & Email

ഫ്രഞ്ച് പടയോട്ടത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞ് ക്രൊയേഷ്യ. കലാശപ്പോരില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. 1998ല്‍ പാരിസില്‍ ബ്രസീലിനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോക കിരീടം സ്വന്തമാക്കിയത്.

ക്രൊയേഷ്യന്‍ താരം മാന്‍സുകിച്ചിന്റെ 18-ാം മിനുറ്റിലെ മാന്‍സുകിച്ചിന്റെ സെല്‍ഫ് ഗോളിനു പിന്നാലെ 38-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍, 59-ാം മിനുറ്റില്‍ പോഗ്ബ, 65-ാം മിനുറ്റില്‍ യുവതാരം എംബാപെ എന്നിവരാണ് ഫ്രാന്‍സിനു വേണ്ടി ഗോള്‍ നേടിയത്. 28-ാം മിനുറ്റില്‍ പെരിസിച്ചും 69-ാം മിനുറ്റില്‍ മാന്‍സുകിച്ചും ക്രൊയേഷ്യയുടെ മറുപടി ഗോളുകള്‍ നേടി.

റഷ്യന്‍ ലോക ക മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് സ്വന്തമാക്കി. ബെല്‍ജതത്തിന്റെ എഡന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ ഗ്രീസ്മാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെക്കാണ്. ആറു ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്‌നിനാണ് ഗോള്‍ഡന്‍ ബൂട്ട്. മികച്ച ഗോളിക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ബെല്‍ജിയം ഗോളി കുര്‍ഗോളി കുര്‍ട്ടേയ്ക്കും സ്വന്തമാക്കി.