ലോകം കണ്ട ഏറ്റവും ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായ അന്ത്യം
വടക്കന്‍ തായ്!ലന്റിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ അവസാനത്തെ കുട്ടിയേയും പുറത്തെത്തിച്ചതോടെ ലോകം കണ്ട ഏറ്റവും ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിജയകരമായ അന്ത്യം. 11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും 25 കാരനായ കോച്ചും അടങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയിരുന്നത്.
ജൂണ്‍ 23 നാണ് ഗുഹ കാണാന്‍ കയറിയ കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയത്. മഴ പെയ്ത് ഗുഹയില്‍ വെള്ളം കയറിയതോടെ കുട്ടികള്‍ക്ക് പുറത്തുവരാന്‍ കഴിയാതെയായി. ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും കണ്ട വനപാലകരാണ് ഗുഹയില്‍ ആളുണ്ടെന്ന വിവരം പുറംലോകത്തെയറിയിച്ചത്.
പിന്നീട് കണ്ടത് സമാനതയില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് ലോകത്തിന്റെ മുഴുവന്‍ കണ്ണും താം ലുവാങ് ഗുഹയില്‍ ആയിരുന്നു. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നും വിദഗ്ധരായ രക്ഷാപ്രവര്‍ത്തകരെത്തി. റോബോട്ടുകളും ഡ്രോണുകളും വിവര ശേഖരണത്തിനായി ഉപയോഗിച്ച ആയിരത്തോളം പേര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കെ ലോകമൊന്നാകെ കുട്ടികള്‍ക്കായിപ്രാര്‍ത്ഥനയില്‍ മുഴുകി. ഒടുവില്‍ ഒന്‍പത് ദിവസത്തെ തെരച്ചിലിന് ശേഷം പ്രതീക്ഷയുടെ പുതുവെളിച്ചമെത്തി
ഭക്ഷണവും വൈദ്യ സഹായവും എത്തിക്കുന്നതിനായി പിന്നീടുള്ള ശ്രമം. ഇതിനിടെയാണ് മുങ്ങല്‍ വിദഗ്ധനും മുന്‍ തായ്‌ലാന്റ് നാവിക ഉദ്യോഗസ്ഥനുമായ സമന്‍ ഗുനാന്‍ ശ്വാസം കിട്ടാതെ മരിച്ചത് രക്ഷാപ്രവര്‍ത്തനത്തിന് തിരച്ചടിയായി. ഏറെ അറകളും വഴികളുമുള്ള ഗുഹയ്ക്കകത്ത് അസാമാന ലക്ഷ്യ ബോധത്തോടെ അവര്‍ നീങ്ങി. കുട്ടികള്‍ക്ക് കുടുംബവുമായി സംസാരിക്കാന്‍ ടെലിഫോണ്‍ സൗകര്യമൊരുക്കാനുള്ള ശ്രമം ഫലിച്ചില്ല.
കുട്ടികളെ രക്ഷിക്കുവാനുള്ള പല വഴികള്‍ രക്ഷാപ്രവര്‍ത്തകര്‍ തേടി. സ്‌കൂബാ ഡൈവിംഗിലൂടെ കുട്ടികളെ പുറത്തെത്തിക്കാനുള്ള ആദ്യ ശ്രമം വിജയിച്ചില്ല. ഏറെ തളര്‍ന്ന കുട്ടികളെ ഡൈവിംഗ് പഠി്പ്പിക്കാന്‍ പോലുമായില്ല. ഗുഹയുടെ മുകള്‍ ഭാഗം പൊളിച്ച് എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും സൈന്യം ഉപേക്ഷിച്ചു. ആകെയുള്ള പോംവഴി വെള്ളം വറ്റുന്നതു വരെ കാത്തിരിക്കലായിരുന്നു. ഇതിനിടയില്‍ ഗുഹയ്ക്കകത്തെ ഓക്‌സിജന്‍ കുറഞ്ഞത് ആശങ്ക സൃഷ്ടിച്ചു. കീടാതെ പേമാരി വരുന്നുവെന്ന കാലാവസ്ഥാ പ്രവചനം കൂടി വന്നതോടെ അടിയന്തരമായി കുട്ടികളെ പുറത്തത്തിക്കുവാനുള്ള തീരുമാനത്തിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു.
എട്ടാം തീയതി ഞായറാഴ്ച ആരംഭിച്ച രക്ഷാ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഫലം കണ്ടത്. സ്‌കൂബാ ഡൈവിംഗിലൂടെയാണ് കുട്ടികളെ പുറത്തെത്തിച്ചത്.ഓരോ കുട്ടിക്കുമൊപ്പം രണ്ട് രക്ഷാപ്രവര്‍ത്തര്‍. മുന്നിലുള്ള രക്ഷാപ്രവര്‍ത്തകന്‍ വഹിച്ച ഓക്‌സിജന്‍ സിലണ്ടര്‍ കുട്ടിയോട് ബന്ധിപ്പിച്ചിരുന്നു. അങ്ങനെ നീര്‍ക്കാംകുഴിയിട്ടും നടന്നും അവര്‍ വെളിച്ചത്തിലേക്ക് വന്നു. മൂന്ന് ദിവസം കൊണ്ടാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്. 90 മുങ്ങല്‍ വിദഗ്ധരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.
രക്ഷാപ്രവര്‍ത്തങ്ങളുടെ നാള്‍ വഴികള്‍
ജൂണ്‍ 23 ശനി: തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ സന്ദര്‍ശനത്തിനായി എത്തുന്നു. പ്രദേശത്ത് ശക്തമായ മഴ. മക്കള്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലിസിനെ വിവരം അറിയിക്കുന്നു. കുട്ടികളുടെ സൈക്കിള്‍, ഷൂസ് എന്നിവ ഗുഹയുടെ പ്രവേശന കവാടത്തില്‍ പൊലിസ് കണ്ടെത്തുന്നു.
ജൂണ്‍ 24 ഞായര്‍: കുട്ടികള്‍ ശക്തമായ പ്രളയത്തെ തുടര്‍ന്ന് ഗുഹക്കകത്ത് കുടുങ്ങിയെന്ന് മനസിലാക്കുന്നു. പ്രതീക്ഷയോടെ ബന്ധുക്കളും അധികൃതരും ഗുഹാ കവാടത്തില്‍ കുട്ടികളുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്നു.
ജൂണ്‍ 25 തിങ്കള്‍: കുട്ടികളെ കണ്ടെത്താനായി തായി നേവി സംഘം ഗുഹക്കകത്തേക്ക് പ്രവേശിക്കുന്നു. പ്രാര്‍ഥനയുമായി ബന്ധുക്കള്‍ ഗുഹാമുഖത്ത്.
ജൂണ്‍ 26 ചൊവ്വ: ഗുഹയുടെ ടി ജങ്ഷനില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നു. ശക്തമായ ജലപ്രാവാഹം രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നു. ഇടുങ്ങിയ പ്രദേശങ്ങളിലൂടെ മുന്നോട്ടുപോവുന്നത് പ്രയാസം സൃഷ്ടിക്കുന്നു.
ജൂണ്‍ 27 ബുധന്‍: മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട 30 അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നു. കൂടാതെ മൂന്ന് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ചേരുന്നു. ഗുഹക്കകത്ത് കയറിയ മൂന്ന് ബ്രട്ടീഷ് വിദഗ്ധരും ശക്തമായ ജലപ്രവാഹത്തെ തുടര്‍ന്ന് പിന്തിരിയന്നു.
ജൂണ്‍ 28 വ്യാഴം: ഗുഹക്കുള്ളിലെ ശക്തമായ ജല പ്രവാഹത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള ശ്രങ്ങള്‍ നടത്തുന്നു.
ജൂണ്‍ 29 വെള്ളി: നിരാശരായ ബന്ധുക്കളെ രക്ഷാപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വഴികള്‍ തേടുന്നു.
ജൂണ്‍ 30 ശനി: മഴ താല്‍ക്കാലികമായി ശമിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മുന്നോട്ടേക്ക് പോകാന്‍ ശ്രമക്കുന്നു.
ജൂലൈ 1 ഞായര്‍: ഗുഹക്കകത്ത് പ്രവേശിച്ച രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ സുഖകരമാക്കാന്‍ അകത്ത് പ്രത്യേക സ്ഥലങ്ങള്‍ തയാറാക്കുന്നു. നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഗുഹക്കുള്ളില്‍ എത്തിക്കുന്നു.
ജൂലൈ 2 തിങ്കള്‍:ആ അത്ഭുതം സംഭവിക്കുന്നു. 12 കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തുന്നു. പട്ടായ ബീച്ചില്‍ നിന്ന് 400 മീറ്റര്‍ അകലെയായിരുന്ന ഇത്. വെള്ളമെത്താത്ത സുരക്ഷിത പാറയിലായിരുന്നു കുട്ടികളും കോച്ചും.
ജൂലൈ 3 ചൊവ്വ: കുട്ടികള്‍ക്ക് പോഷകാഹാരമുള്ള ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയവ എത്തിക്കുന്നു. കുട്ടികള്‍ക്കും കോച്ചിനും ഭക്ഷണം വിതരണം ചെയ്യുന്നു.
ജൂലൈ 4 ബുധന്‍: കുട്ടികളെ പുറത്തെത്തിക്കാനുള്ള വഴികള്‍ തേടുന്നു. ഡൈവിങ് മാസ്‌ക് ഉള്‍പ്പെടെയുള്ളവ ധരിപ്പിച്ച് പുറത്തെത്തിക്കാനുള്ള വഴികള്‍ പരിശോധിക്കുന്നു. അവശേഷിക്കുന്ന വെള്ളം ഒഴിവാക്കാന്‍ ശ്രമിക്കുന്നു.
ജൂലൈ 5 വ്യാഴം: മഴക്കുള്ള സാധ്യത രക്ഷാപ്രവര്‍ത്തകരെ ഭീഷണിയിലാക്കുന്നു. ഗുഹയില്‍ ചെറു തുരങ്കങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുന്നു. എല്ലാം പരാജയപ്പെടുന്നു.
ജൂലൈ 6 വെള്ളി:
ഗുഹയില്‍ നിന്ന് ദുരന്ത വാര്‍ത്ത എത്തുന്നു. ഓക്‌സിജനുമായി പോയ രക്ഷാപ്രവര്‍ത്തകന്‍ സമാന്‍ ഗുണാന്‍ മരിച്ചു. ഇത് കുട്ടികളെ പുറത്തേക്കെത്തിക്കുന്നതില്‍ ആശങ്കയുയര്‍ത്തുന്നു. കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ച് പുറത്തേക്കെത്തിക്കുന്നതിന് ഭീഷണിയാകുന്നു.
ജൂലൈ 7 ശനി:കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് കത്തയക്കുന്നു. അവര്‍ ആരോഗ്യവാന്മാരാണെന്ന് അറിയിക്കുന്നു. നൂറ് ചെറു കുഴലുകള്‍ ഉള്ളില്‍ പ്രവേശിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിനുള്ള വഴികള്‍ ഒരുക്കുന്നു.
ജൂലൈ 8 ഞായര്‍: ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ ഉടന്‍ കുട്ടികളെ പുറത്തെത്തിക്കാനള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. രാവിലെ പത്തോടെ 18 രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിക്കുന്നു. 5.40 ഓടെ ആദ്യത്തെ കുട്ടിയെ പുറത്തേക്കെത്തിക്കുന്നു. ഞായറാഴ്ച രക്ഷിച്ചത് നാലു പേരെ.
ജൂലൈ 9 തിങ്കള്‍: പത്തു മണിക്കൂര്‍ നീണ്ട ഒരുക്കത്തിനു ശേഷം രണ്ടാം ദൗത്യം. നാലു കുട്ടികളെ കൂടി രക്ഷിച്ച് പുറത്തുകൊണ്ടുവന്നു. എല്ലാവരെയും ആശുപത്രിയിലാക്കുന്നു.
ജൂലൈ 10 ചൊവ്വ: ഓപ്പറേഷന്‍ ബഡ്ഡി പരിപൂര്‍ണ്ണ വിജയം. കോച്ച് അടക്കം ഗുഹക്കകത്തു പെട്ട എല്ലാവരെയും പുറത്തെത്തിച്ചു.
3 - 3Shares