ട്രോളല്ല), കുമ്മനത്തിനെതിരായ പരാമർശം മനഃപൂർവമല്ലെന്നും വിശദീകരണം
കൊച്ചി:ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണർ ആയി നിയമിച്ച വാർത്തക്കൊപ്പം ട്രോളല്ല എന്ന എഴുതിയതിന് മനോരമാ ചാനലിനെതിരെ സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനം.ഇതിനെതിരെ രാഷ്ട്രീയത്തിനതീതമായി എല്ലാവരും രംഗത്ത് വന്നിട്ടുണ്ട്.
ഫ്ലാഷ്ന്യൂസായി മനോരമ ചാനൽ “കുമ്മനം മിസോറാം ഗവർണർ(ട്രോളല്ല)” എന്ന് സംപ്രേഷണം ചെയ്യുകയായിരുന്നു.
ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഉയരുന്നത്.ചാനലിൻ്റെ അവതാരകരുടെ ഫെയ്‌സ്ബുക്ക് പേജുകളിലും വലിയ വിമർശനം ഉയർത്തുന്നുണ്ട്.
മനോരമ ഖേദം പ്രകടിപ്പിച്ചിട്ടും വിമർശനവും ട്രോളും ശമിക്കുന്നില്ല.പരാതിയുമായി ചിലര്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്.