ഫലം വരും മുന്‍പേ അടി, കര്‍ണാടക കോണ്ഗ്രസ് പിളരുമോ ?
കര്‍ണാടകയില്‍ കോണ്ഗ്രസ് പിളരുമോ ? രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ആശങ്കയുണ്ട്. പലരും സാദ്ധ്യതകള്‍ തള്ളിക്കളയുന്നുമില്ല. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഒരു പിളര്‍പ്പിന്റെ വക്കിലാനത്രേ കര്‍ണാടക കോണ്ഗ്രസ് .
കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം അനുകൂലമായാൽ മുഖ്യമന്ത്രി പദത്തിന്റെ പേരിൽ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി.സി.സി അദ്ധ്യക്ഷൻ പരമേശ്വരയ്യും ഇതിനകം തന്നെ പോര് തുടങ്ങി കഴിഞ്ഞു.
എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കും പോലെ തൂക്കുമന്ത്രിസഭ വരികയാണെങ്കിൽ ഇരുനേതാക്കളുടെയും മോഹങ്ങൾക്ക് തിരിച്ചടിയാകും. ഫലം പുറത്തുവരും മുന്‍പെ തന്നെ കൂടുതൽ എം.എൽ.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള ചരടുവലികൾ ഇരുനേതാക്കളും തുടങ്ങിയിട്ടുണ്ട്.
തിരിച്ചടിയേറ്റാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ പ്രതിഫലനമായി വിലയിരുത്തപ്പെടാമെന്നതിലാൽ കോണ്‍ഗ്രസിനേയും ബിജെപിയേയും സംബന്ധിച്ചെടുത്തോളം കര്‍ണാടകയിലെ ഫലം ഏറെ നിര്‍ണായകമാണ്. അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കും എന്ന ചോദ്യത്തിനപ്പുറം ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയത്തിന്‍റെ ഭാവി കൂടി നിശ്ചയിക്കുന്നതാകും നാളത്തെ ഫലം.
എക്സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് കാമ്പില്‍ ഇപ്പോഴേ മുഖ്യമന്ത്രി പദത്തിനായി കടിപിടി തുടങ്ങിയത് ദേശീയ ഘടകം ആശങ്കയില്‍ ആണ്.