അനുഗ്രഹം തേടി ശ്രീധരന്‍ പിള്ള അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എഎ യുടെ വീട്ടില്‍

Print Friendly, PDF & Email

അനുഗ്രഹം തേടി ശ്രീധരന്‍ പിള്ള അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എഎ യുടെ വീട്ടില്‍  മിന്നൽ സന്ദർശനം  , അമ്പരന്ന് സി.പി.എം നേതൃത്വം

ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് പി എസ് ശ്രീധരൻ പിള്ള നാമ നിർദേശ പത്രിക നൽകിയത് അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ.രാമചന്ദ്രന്റെ വീട് സന്ദർശിച്ചു ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി, അദ്ദേഹത്തിൻ്റെ ശ്രീമതി പൊന്നുമണിയിൽ നിന്നും അനുഗ്രഹം നേടിയ ശേഷം .
സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയായ കെ.കെ.ആർ ലളിത ജീവിതത്തിനുടമയായിരുന്നെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. അദ്ദേഹവുമായുള്ള തന്റ്റെ സൗഹൃദം കോളേജ് കാലഘട്ടം മുതൽ ഉള്ളതായിരുന്നു .ഔദ്യോഗിക തിരക്കുകൾക്കിടയിലും ആ ബന്ധം അണയാതെ കാത്തു സൂക്ഷിച്ചിരുന്നു.തൻ്റെ ഓരോ ഉയർച്ചയിലും അഭിനന്ദനവുമായി കെ.കെ ആർ ൻ്റെ ഫോൺ കാൾ തേടിയെത്തിയിരുന്നുവെന്നും ശ്രീധരൻ പിള്ള അനുസ്മരിച്ചു.

അതേസമയം രാമചന്ദ്രൻ നായരുടെ വീട്ടിൽ ശ്രീധരൻ പിള്ള നടത്തിയ മിന്നൽ സന്ദർശനം ഇടതു കേന്ദ്രങ്ങളിൽ ഒരേ ആശങ്കയും അമ്പരപ്പും ഉളവാക്കിയിട്ടുണ്ട്.അപ്രതീക്ഷിതമായിരുന്നു ശ്രീധരൻ പിള്ളയുടെ സന്ദർശനം.

സജി ചെറിയാൻ വിരുദ്ധ ചേരിയിൽ ഗണ്യമായ വോട്ടു ചോർച്ച ഉണ്ടാകുമെന്ന് സിപിഎം നേതൃത്വം ഇപ്പഴേ ഭയപ്പെടുന്നുണ്ട്.അത് വിജയകുമാറിലേക്ക് എത്തുമെന്നായിരുന്നു എൽഡിഫ് ഭയപ്പെട്ടിരുന്നത്.എന്നാൽ ജനനിബിഡമായ തെരെഞ്ഞെടുപ്പ് കൺവെൻഷനിലൂടെ ശ്രീധരൻ പിള്ള മുന്നിലേക്ക് കുതിക്കുമ്പോൾ ഈ വോട്ടുകൾ താമരക്ക് പോകുമെന്ന് സിപിഎം നേതൃത്വം ഇപ്പോൾ ഭയപ്പെടുന്നു.

Video curtesy – NDA BJP Chengannoor Facebook

 • 5
 •  
 •  
 •  
 •  
 •  
 •  
  5
  Shares