മുതുമുത്തഛന്മാരെ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ കോണ്‍ഗ്രസ് മുന്നില്‍

Print Friendly, PDF & Email

വൃദ്ധസ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുന്നതില്‍ കോണ്‍ഗ്രസ് മുന്നില്‍. 80 പിന്നിട്ട 5 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി തിരഞ്ഞൈടുപ്പ് ഗോദയില്‍ ഗുസ്തിക്കിറങ്ങിയിരിക്കുന്നത്. അതില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ്സിന്റേത്. ബിജെപിക്കും ജെഡിഎസ്സിനും ഓരോന്നു വീതം. സാഗര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൊഡഗു തിമ്മപ്പയാണ് സ്ഥാനാര്‍ത്ഥികളില്‍ മുതുമുത്തഛന്‍. അദ്ദേഹത്തിന്റെ പ്രായം വെറും 87 വയസ്സ്. തൊട്ടു പിന്നിലുള്ളത് യദ്ഗിരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി മലാക്ക റെഢിയും ഹെങ്കലിലെ ബിജെപി സ്ഥാനാര്‍ത്ഥി സി.എം ഉദാസിയും സിന്ധഗി മണ്ഡലത്തില്‍നിന്ന് ജെഡിഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എംസി മാനാഗൊളിയുമാണ്.  മൂവര്‍ക്കും വയസ് 82 വീതം.
തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന ദിവസം കഴിഞ്ഞതോടെ 224 മണ്ഡലങ്ങലില്‍ നിന്നായി 3374 പേരാണ് നാമനിര്‍ദ്ദേശ പത്രി സമര്‍പ്പിച്ചിട്ടുള്ളത്. 60 പേര്‍ പത്രിക സമര്‍പ്പി മുല്‍ബാഗല്‍ മണ്ഡലമാണ് കൂട്ടത്തില്‍ മുമ്പന്‍. വരുണ-35, ഹുബ്ലി-32, റെയിച്ചൂര്‍-30 തുടങ്ങിയവയാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ തൊട്ടു പിന്നിലുള്ളത്. 16ല്‍ കൂടതല്‍ പേര്‍ പത്രിക സമര്‍പ്പിച്ച 95മണ്ഡലങ്ങളാണുള്ളത്.

 • 2
 •  
 •  
 •  
 •  
 •  
 •  
  2
  Shares