ബെല്ലാരിയോട് മുഖം തിരിച്ച് അമിത്ഷ

Print Friendly, PDF & Email

റെഡ്ഡി സഹോദരങ്ങളുടെ കേന്ദ്രമായ ബെല്ലാരിയില്‍ നടത്താനിരുന്ന പ്രചാരണ പരിപാടികള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഒഴിവാക്കി. റോഡ് ഷോയും ഭാരവാഹികളുടെ യോഗവുമാണ് അമിത് ഷാ നേരത്തെ നിശ്ചയിച്ചിരുന്നത്. ഈ പരിപാടികളാണ് അമിത്ഷ ഒഴിവാക്കിയത്. റെഡ്ഡി സഹോദരങ്ങളുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമുണ്ടാകില്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അവരുടെ അടുപ്പക്കാര്‍ ഇടംപിടിച്ചിരുന്നു. റെഡ്ഡി സഹോദരന്മാരില്‍ ഇളയവനായ സോമശേഖര റെഡ്ഡിയുടെ പേരും ബി.ജെ.പിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. റെഡ്ഡിമാരുടെ അടുത്ത അനുയായി സന്ന ഫക്കീരപ്പയ്ക്ക് ബെല്ലാറി റൂറലിലും ബി.ജെ.പി സീറ്റ് നല്‍കിയിട്ടുണ്ട്. ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം കിട്ടാന്‍ ജഡ്ജിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലും പ്രതിയായിരുന്നു സോമശേഖര റെഡ്ഡി. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ് അദ്ദേഹം. റെഡ്ഡി സഹോദരന്‍മാരുമായി നേരിട്ട്ഇടപെടുന്നതില്‍ നിന്നുള്ള ഒഴിഞ്ഞു മാറലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

.

  •  
  •  
  •  
  •  
  •  
  •  
  •