ചീഫ് ജസ്റ്റീസിനെതിരെ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ്‌

Print Friendly, PDF & Email

ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ രാജ്യസഭയില്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റ് നോട്ടിസ് നല്‍കി. ഏഴ് പാര്‍ട്ടികളിലെ അറുപത് എം.പിമാര്‍ ഒപ്പിട്ട ഇംപീച്ച്‌മെന്റ് നോട്ടിസ് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ വെങ്കയ്യ നായിഡുവിന് കൈമാറി.  കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തിയാണ് ചീഫ് ജസ്റ്റീസിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നോട്ടീസ് കൈമാറിത്.
ചീഫ് ജസ്റ്റീസിനെതിരെ വിമര്‍ശനവുമായി സുപ്രിം കോതിയിലെ സീനിയര്‍ ജഡ്ജിമാര്‍ രംഗത്തു വന്നതു മുതല്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റിന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.

  •  
  •  
  •  
  •  
  •  
  •  
  •