കാബൂള്‍ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഭീകരാക്രമണം

Print Friendly, PDF & Email

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭീകരവാദിക ളുമായ് വെടിവപ്പ് നടത്തുന്നതായ് ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല എങ്കിലും അക്രമണകാരികളില്‍ ചാവേർ ബോംബർമാർ ഉൾപ്പെട്ടിരുന്നുവെന്ന് മന്ത്രാലയ വക്താവ് നജിബ് ഡാനിഷ് പറഞ്ഞു.

ഒന്നില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്ന് ഉറപ്പില്ല. അടുക്കളയിലും ചില മുറികളിലുമെല്ലാം തീയിട്ടു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  അവർ ബന്ദികളെ മോചിപ്പിച്ചതായ് ആണ് പറയപ്പെടുന്നത്.

ഒരു ഭീകര ഗ്രൂപ്പും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം 2011 ൽ താലിബാൻ പോരാളികളാൽ ആക്രമിക്കപ്പെട്ടു.

കാബൂളിലെ രണ്ട് പ്രധാന ആഢംബര ഹോട്ടലുകളിൽ ഒന്നാണ് ഇത്. സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന  കോൺഫറൻസുകള്‍ ഇവിടെ നടക്കാറുണ്ട്

അഫ്ഗാൻ സുരക്ഷാ സേനയ്ക്ക് യുഎസ് സഹായം വർധിപ്പിക്കുകയും തീവ്രവാദികൾക്കെതിരേ വ്യോമാക്രമണം നടത്തുകയും ചെയ്തതിനെ തുടർന്ന് താലിബാൻ സമ്മർദം നേരിട്ടതായി നാറ്റോ നേതൃത്വത്തിലുള്ള റിസോൾട്ട് സപ്പോർട്ട് ദൗത്യം വ്യക്തമാക്കിയിട്ടുണ്ട്

 

Leave a Reply