പെണ്ണക്ഷരങ്ങളുടെ” ആദ്യ പ്രദർശനം നാളെ സൈമ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍

Print Friendly, PDF & Email

പെണ്ണക്ഷരങ്ങളുടെ” ആദ്യ പ്രദർശനം ഡിസംബര്‍ 17-ന്  സൈമ ഷോര്‍ട്ട് ഫിലിം ഫെസ്റ്റില്‍. തൈക്കാട് ഗാന്ധിഭവനിൽ രാവിലെ 10 മണിക്ക് ആണ് പ്രദര്‍ശനം. പ്രമുഖ ഗാന രചൈതാവും, സംഗീത സംവിധായകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ നിഷികാന്ത് ചെറിയനാടിന്റെ മകള്‍ നയന നിശീകാന്ത് ആണ് മുഖ്യവേഷത്തിൽ അഭിനയിക്കുന്നത്.

വിവിധ കാറ്റഗറികളിലായി ഒരു മിനിട്ട് മുതല്‍ 30 മിനിട്ട് വരെയുള്ള ഷോര്‍ട്ട് ഫിലിമുകളാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുക. സ്ത്രീകള്‍ തയാറാക്കിയ ഷോര്‍ട്ട് ഫിലിമുകള്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കും.

സാമൂഹ്യ പ്രതിബദ്ധത, വനം-പരിസ്ഥിതി വിഷയങ്ങള്‍, രാജ്യസ്നേഹം, കുട്ടികളുടെ വിഷയങ്ങള്‍ തുടങ്ങിയ സെക്ഷനുകളുമുണ്ട്. നടന്‍,നടി, ബാലതാരങ്ങള്‍ എന്നിവര്‍ക്കു പുറമേ മികച്ച സംവിധായകന്‍, തിരക്കഥാകൃത്ത്, ക്യാമറ തുടങ്ങി സാങ്കേതിക പ്രവര്‍ത്തകര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു.

ഏഴു വര്‍ഷമായി തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൈമ. 

പ്രവാസഭൂമി ന്യൂസ്‌ ഡസ്ക്ക്

 

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...