മലയാളി പുലിക്കുട്ടികൾ ഗോളടിച്ചു വിജയം വരിച്ചു

Print Friendly, PDF & Email

ഗോാാള്‍; നോര്‍ത്ത് ഈസ്റ്റ് വലകുലുക്കി വിനീതിന്റെ ഫ്‌ളൈയിങ് ഹെഡര്‍ ഗോള്‍; മൈതാനത്ത് വിനീതിന്റെ ജിമിക്കി കമ്മല്‍ ആഘോഷം; വീഡിയോ

കൊച്ചി: കാത്തിരിപ്പിനൊടുവില്‍ ഐ.എസ്.എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനായി മലയാളിത്താകരം സി.കെ വിനീത് ഗോള്‍ നേടി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി മത്സരത്തിന്റെ 24 ാം മിനിട്ടിലാണ് വിനീത് ഗോള്‍ നേടിയത്. മലയാളി താരം റിനോ ആന്റോയുടെ പാസില്‍ നിന്നാണ് കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ഗോള്‍ വിനീത് കണ്ടെത്തിയത്.

വലതു വിങ്ങില്‍ നിന്ന റിനോ നല്‍കിയ പാസിനെ ഡൈവിങ് ഹെഡറിലൂടെയായിരുന്നു വിനീത് ലക്ഷ്യത്തിലെത്തിച്ചത്. സീസണില്‍ വിനീതിന്റെ ആദ്യ ഗോളാണ് ഇത്. കഴിഞ്ഞ സീസണില്‍ അഞ്ച് ഗോളുകളുകളുമായി ടോപ്പ് ഇന്ത്യന്‍ ഗോള്‍ സ്‌കോററായിരുന്നു വിനീത്.

സീസണിലെ കേരളത്തിന്റെ അഞ്ചാമത്തെ മത്സരമാണ് ഇന്നത്തേത്. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഗോവയോട് കേരളം 5-2 ന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന വിനീത് തിരിച്ചു വരവ് ഗംഭീരമാക്കുകയായിരുന്നു ഗോളിലൂടെ.

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply