ഞങ്ങള്‍ ഒന്നാകുന്നത് വീഞ്ഞിന്റെ മണമുള്ള നാട്ടില്‍

Print Friendly, PDF & Email
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി. ഇതോടെ നാളിതുവരെ ഇരുവരെയും പിന്തുടര്‍ന്ന വിവാദം കെട്ടടങ്ങിയിരിക്കുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം സന്നിഹിതരായ ചടങ്ങിൽ തിങ്കളാഴ്ച രാവിലെയാണ് കോഹ്‌ലി അനുഷ്കയ്ക്കു മിന്നു ചാർത്തിയത്. ഇറ്റലിയിലെ ബോർഗോ ഫിനോക്കിയേത്തോ റിസോർട്ടിലായിരുന്നു വിവാഹചടങ്ങുകല്‍. വിവാഹത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ ആരും ഉണ്ടായിരുന്നില്ല. ഡിസംബര്‍ 21ന് സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിരുന്ന് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് വര്‍ഷം മുമ്പ് അനുഷ്‌ക ശര്‍മ്മ പറഞ്ഞത് എല്ലാവരും ചിരിയോടെയാകും കേട്ടത്. ഒരു സെലിബ്രറ്റിയുടെ വാക്കുകള്‍ അന്നാരും കാര്യമായി എടുത്തില്ല എന്നു പറയുന്നതാകും ശരി. “വിരാടും ഞാനും ഒന്നായി തീരുന്നത് ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചായിരിക്കും, ഒരു പക്ഷേ വീഞ്ഞിന്റെ മണമുള്ള നാട്ടിലായിരിക്കും അത് നടക്കുക” എന്നാണ് ബോളിവുഡ് സുന്ദരി അന്ന് പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുഷ്‌ക വ്യക്തമാക്കിയത് തമാശയായിരുന്നില്ല എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അവര്‍ പറഞ്ഞതു പോലെ ഭൂമിയിലെ ഒരു സ്വര്‍ഗത്തില്‍ വെച്ചുതന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബോളിവുഡ് സുന്ദരിയെ സ്വന്തമാക്കുക.
ലോകപ്രശസ്ത ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായ ടസ്‌ക്കനിയ ആണ് അനുഷ്‌ക വിവാഹത്തിനായി കണ്ടെത്തിയ ഭൂമിയിലെ സ്വര്‍ഗം. സഞ്ചാരികളുടെ പറുദീസയായ ടസ്‌ക്കനി ബോണ്‍കോവെന്റോയിലെ ബോര്‍ഗോ ഫിനോഷ്യേറ്റോയിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന താര ജോഡികളുടെ വിവാഹം നടക്കുക. ഇറ്റലിയിലെ മിലാനില്‍ നിന്നും നാലു മണിക്കൂര്‍ തെക്കോട്ട സഞ്ചരിച്ചാല്‍ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലമാണിത്.

അഞ്ചു വില്ലകള്‍ വരുന്ന ടസ്‌ക്കനിയിലെ റിസോര്‍ട്ട് പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ പുനരാവിഷ്‌ക്കരിക്കപ്പെട്ട ടൂറിസം കേന്ദ്രമാണ്. പേരുകളില്‍ പോലുമുണ്ട് ചരിത്രവുമായി അടുത്ത ബന്ധം. ഫിനോഷ്യേറ്റോ എന്നാല്‍ പഴത്തോട്ടം എന്നാണ് ഇറ്റാലിയന്‍ഭാഷയില്‍ അര്‍ഥം. ഗ്രാമം എന്ന് അര്‍ഥമാക്കുന്ന വാക്കാണ് ബോര്‍ഗോ. ഇറ്റലിയിലെ വീഞ്ഞുതലസ്ഥാനമായ മൊണ്ടാല്‍സീനോയുടെ വലതു ഭാഗത്താണ് ബോര്‍ഗോ.

2001ലാണ് ബോര്‍ഗോ ഇപ്പോഴത്തെ ഉടമസ്ഥര്‍ വാങ്ങി പതിമൂന്നാം നൂറ്റാണ്ടിലേത് പോലെ രൂപകല്പന ചെയ്‌തത്. പ്രാചീനമായ ശൈലികള്‍ നിര്‍ത്തിക്കൊണ്ടു തന്നെ എല്ലാ തരത്തിലുമുള്ള ആഡംബരവും നിറഞ്ഞതാണ് ഈയിടം. എല്ലാവിധ സൌകര്യങ്ങളും വേണ്ടതിലധികവുമുണ്ടെങ്കിലും 44 പേര്‍ക്ക് മാത്രമെ ഇവിടെ താമസിക്കാന്‍ സാധിക്കൂ. ഫെഷെ, ഫിനോഷ്യേറ്റേ, സാന്താ തെരേസ, ഫില്ലിപ്പി, കോളൂസി എന്നീ അഞ്ച് വില്ലകളാണ് അതിഥികള്‍ക്കായുള്ളത്.

Leave a Reply

Pravasabhumi Facebook

SuperWebTricks Loading...