രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷൻ

Print Friendly, PDF & Email

ന്യൂഡൽഹി: അഖിലേന്ത്യ കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചു. അടുത്ത ശനിയാഴ്‌ച രാവിലെ 11 മണിക്ക് രാഹുൽ ഔദ്യോഗികമായി പാർട്ടിയുടെ ചുമതലയേറ്റെടുക്കും. കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുൽ തെരഞ്ഞെടുക്കപ്പെട്ടതായി അൽപസമയം മുൻപ് അറിയിച്ചത്.

19 വർഷത്തിന് ശേഷമാണ് കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുന്നത്. കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​

സ്​​ഥാ​ന​ത്തേ​ക്കു​ള്ള തെരഞ്ഞെടുപ്പിൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പിൻവലിക്കാനുളള്ള സമയം ഇന്ന് അവസാനിച്ചതോടെയാണ് രാഹുല്‍ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെയുണ്ടാകും.

എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വോട്ടെടുപ്പ് ഇല്ലാതെയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുലിന് പുതിയ സ്ഥാനം കൂടുതൽ പ്രചോദനമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ നാലാം തീയതിയാണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​നും വ​ര​ണാ​ധി​കാ​രി​യു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു മു​മ്പാ​കെ രാ​ഹു​ൽ ​മ​നി​ർ​ദേ​ശ​പ​ത്രി​ക

Leave a Reply