ഇനി രാഹുല്‍ യുഗം

Print Friendly, PDF & Email

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി യുഗത്തിന് തുടക്കമായി. പ്രതീക്ഷിച്ചതുപോലെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സമയം കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി ഒഴികെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല. തലമുറമാറ്റത്തിന്റെ ആവേശം പ്രകടമായ അന്തരീക്ഷത്തില്‍ രാവിലെ 11ന് എഐസിസി ആസ്ഥാനത്ത് എത്തിയാണ് വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്റെ മുമ്പാകെ 47 വയസ് പിന്നിട്ട രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി എന്നിവരെ സന്ദര്‍ശിച്ചശേഷം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ശുശീല്‍ കുമാര്‍ സിന്‍ഡേ, ആനന്ദ് ശര്‍മ്മ, മുഖ്മന്ത്രി സിദ്ധാമയ്യ അടക്കമുള്ള മുതിര്‍ന്ന നേതാക്കന്മാര്‍ക്കൊപ്പമാണ് രാഹുല്‍ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാന്‍ എത്തിയത്. വിവധ സംസ്ഥാനങ്ങളില്‍ നിന്നുമായി 890 പേരാണ് ഒപ്പിട്ട 89 സെറ്റ് പത്രകകളാണ് സമര്‍പ്പിക്കപ്പട്ടത്. ആദ്യപത്രി കോണ്‍ഗ്രസ് പ്രസിഡന്‌റിനുവേണ്ടി കമല്‍നാഥും രണ്ടാമത്തേത് മന്‍മോഹന്‍ സിഗും മൂന്നാമത്തേത് എകെ ആന്‍ണിക്കുവേണ്ടിയും സമര്‍പ്പിക്കപ്പെട്ടു. മത്സരിക്കുവാന്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാത്തതിനാല്‍ രാഹുല്‍ഗാന്ധി ആയിരിക്കും അടുത്ത കോണ്‍ഗ്രസ്സ പ്രസിഡന്റ് എന്ന കാര്യം ഉറപ്പാണെങ്കിലും പത്രിക പിന്‍വലി്ക്കേണ്ട അവസാന ദിവസമായ 11ന് മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളു. ഈ മാസം അവസാനമോ അടുത്ത മാസം ആരംഭത്തിലോ ചേരുന്ന വിശാല എഐസിസി സമ്മേളനത്തിലായിരിക്കും കോണ്‍ഗ്രസ് പ്രസിഡന്റായുള്ള രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം.

Leave a Reply