ടി-ട്വന്റി ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു;ബേസില്‍ തമ്പി ഇന്ത്യന്‍ ടീമില്‍
ന്യൂഡൽഹി: മലയാളി താരം ബേസിൽ തമ്പി ഇന്ത്യൻ ക്രിക്കറ്‍റ് ടീമിൽ. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ടീമിലാണ് ബേസിലിനെ ഉൾപ്പെടുത്തിയത്. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക.
ബേസിലിനൊപ്പം വാഷിംഗ്‍ടൺ സുന്ദർ, ജയദേവ് ഉനാദ്കട്, ദീപക് ഹൂഡ എന്നിവരെയും ഉൾപ്പെടുത്തി. രഞ്‍ജി ട്രോഫിയിലേയും ഐപിഎല്ലിലേയും മികച്ച പ്രകടനമാണ് ബേസിൽ തമ്പിക്ക് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.
ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന്റെ താരമായിരുന്ന ബേസിലാണ് 2017 ലെ എമർജിംഗ് പ്ലെയർ.
ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുന്ന മൂന്നാമത്തെ മലയാളി താരമാണ് ബേസിൽ തമ്പി. നേരത്തെ, ടിനു യോഹന്നാൻ, എസ് ശ്രീശാന്ത് എന്നിവരാണ് ബേസിലിന് മുൻപ് ഇന്ത്യൻ ക്യാപ് അണിഞ്ഞ മലയാളി പേസർമാർ.