സ്വപ്ന നായകൻ ശശികപൂര്‍ ഓർമയായ് ..!!
സ്വപ്ന നായകൻ ശശികപൂര്‍ ഓർമയായി ഒരു കാലഘട്ടം ഇന്ത്യൻ സിനിമയുടെ മാത്രമല്ല ലോക സിനിമാ ലോകം തന്നെ സൂക്ഷ്മമായ നിരീക്ഷിച്ചിരുന്നാ അത്ഭുത പ്രതിഭാസം തന്നെയായിരുന്നു ശശികപൂര്‍
പൃഥ്വീരാജ് കപൂറിന്റെ മകനായി കപൂര്‍ കുടുംബത്തില്‍ 1938 മാര്‍ച്ച് 18ന് ജനിച്ച അദ്ദേഹം അറുപതുകളിലാണ് 1950ുകളിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നടനും നിര്‍മാതാവുമായി തിളങ്ങിയ ശശികപൂറിന് രാജ്യം ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളിലും ഒരുപോലെ അഭിനയിച്ച ശശി കപൂറിന്, പത്ഭൂഷന്‍ അടക്കമുള്ള പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരവും ശശി കപൂര്‍ സ്വന്തമാക്കി.
ബോളിവുഡ് നടന്മാരായ രാജ് കപൂര്‍, ഷമ്മി കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്. ദീവാര്‍, ദോ ഓര്‍ ദോ പാഞ്ച്, നമക് ഹലാല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
പന്ത്രണ്ടോളം ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം തന്‍റെ അഭിനയപാടവം വ്യക്തമാക്കി. 1980ൽ രൂപീകരിച്ച സ്വന്തം നിർമ്മാണ കമ്പനിയായ ഫിലിംവാലസിലൂടെ ജൂനൂൽ, കൽയുഗ് തുടങ്ങി 6 ചിത്രങ്ങൾ നിർമ്മിച്ച് നിർമ്മാതാവിന്‍റെ വേഷവുമണിഞ്ഞു. അജൂബ എന്ന ചിത്രത്തിലൂടെ സംവിധാനമികവും പ്രകടമാക്കി.
1961ൽ ആഗിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്ക്കാരത്തിൽ തുടങ്ങി ദേശീയ പുരസ്ക്കാരങ്ങളടക്കം നീണ്ട നാൽപത് വർഷത്തെ ചലച്ചിത്ര സപര്യയിൽ നിരവധി പുരസ്ക്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്.
ഷേക്‌സ്‌പിയർ നാടകങ്ങളുമായി നാടുചുറ്റുന്ന കാലത്ത് ഇംഗ്ലിഷ് തിയറ്ററിലെ നടിയും മാനേജരുമായിരുന്ന ജന്നിഫറിനെയാണ് ശശികപൂർ വിവാഹം കഴിച്ചത്. 1984ൽ കാൻസർ ബാധിച്ച് അവർ മരിച്ചു.
2011ൽ പദ്മഭൂഷണും 2014ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും ആ പ്രതിഭയ്ക്ക് രാജ്യം നൽകിയ അർഹതപ്പെട്ട അംഗീകാരം തന്നെ.