മൊബൈലിലെ മിന്നലുകള്‍

Print Friendly, PDF & Email

മൊബൈല്‍ ഫോണും ഇടിമിന്നലും, അതാണ് വിഷയം. പണ്ട് ചെന്നൈയില്‍ ഒരു പയ്യന്‍ തീവണ്ടിയുടെ മുകളില്‍ കയറി സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ ഷോക്കേറ്റു മരിച്ചിരുന്നു. മൂന്നുനാലു വര്‍ഷം മുമ്പാണ്. സെല്‍ഫി എടുക്കുന്നതിനിടെ കാള്‍ വന്നെന്നും അപ്പോള്‍ തൊട്ട് മുകളിലുള്ള ഹൈ ടെന്‍ഷന്‍ ലൈനില്‍ നിന്നും ഷോക്ക് മൊബൈലിലൂടെ ശരീരത്തിലേക്ക് വന്നെന്നുമൊക്കെയായിരുന്നു പത്രകഥകള്‍.

വിഷയത്തിലേക്കുവരാം. മൊബൈല്‍ ഫോണ്‍ വര്‍ക്ക് ചെയ്യുന്നത് ഇലെക്ട്രോമാഗ്‌നെറ്റിക് റേഡിയേഷന്‍ (Electra magnetic waves) ഉപയോഗിച്ചാണ്. വൈദ്യുത കാന്തിക തരംഗങ്ങള്‍ എന്ന് മലയാളം. അതായത് ഒരു ഇലക്ട്രിക്ക് ഫീല്‍ഡിനോ മാഗ്‌നെറ്റിക് ഫീല്‍ഡിനോ ഒരു എലെക്ട്രോമാഗ്‌നെറ്റിക് വേവിനെ ഒരു വിധത്തിലും ബാധിക്കാന്‍കഴിയില്ല. [Electromagnetic waves are electrically and magnetically neutral] ഗ്രാവിറ്റേഷനന്‍ ഫീല്‍ഡിനു പറ്റും, അതിനെപ്പറ്റി പിന്നെ പറയാം. മൊബൈലിലെ എലെക്ട്രോമാഗ്‌നെറ്റിക് വേവ് എന്നത് വെറും പ്രകാശ രശ്മികളാണ്, കാണാന്‍ കഴിയാത്ത, വേവ് ലെങ്ങ്തില്‍ (തരംഗ ദൈര്‍ഖ്യത്തില്‍) മാത്രം വ്യത്യാസമുള്ള രശ്മികള്‍. വെയിലത്ത് നില്‍ക്കുമ്പോള്‍ ഷോക്കേല്‍ക്കാന്‍ സാധ്യത കൂടുതലുണ്ടോ? വെയിലിന്റെ ഉറവിടമായ സൂര്യന് ഷോക്കേല്‍ക്കാന്‍ സാധ്യത കൂടുതലുണ്ടോ?. രണ്ടുമില്ല. എലെക്ട്രോമാഗ്‌നെറ്റിക് വേവ് ഒരു തരത്തിലും ഇടിമിന്നലിനെ (എലെക്ട്രിസിറ്റിയെ) ആകര്‍ഷിക്കുന്നില്ല.

മൊബൈല്‍ ഫോണ്‍മെറ്റലല്ലേ? അപ്പോള്‍ ഇടിമിന്നലിനെ ആകന്‍ഷിക്കാന്‍ സാധ്യതയില്ലേ?
മൊബൈല്‍ഫോണിലെ ലോഹഭാഗം തീരെ കുറവാണ്. ഫ്രണ്ടില്‍ ഗ്ലാസ്, പുറകിലും മറ്റും പ്ലാസ്റ്റിക്. പ്ലാസ്റ്റിക്കും ഗ്ലാസും നല്ല ഇന്‍സുലേറ്റര്‍സ് ആണ്. ഉള്ളില്‍ മിക്കതും പ്ലാസ്റ്റിക്കും സെമി കണ്ടക്ടറും. അതുകൊണ്ടു മൊബൈലിനെ ഒരു ലോഹക്കഷണമായി കണക്കാക്കാന്‍ പറ്റില്ല. അപ്പോള്‍ ഇടിമിന്നല്‍ മൊബൈല്‍ ഫോണിനെ ഒരുതരത്തിലും ബാധിക്കില്ലേ?. ഇടിമിന്നല്‍ ഉണ്ടാവുമ്പോള്‍ റേഡിയോവില്‍ പോലും ഒരു ‘കരകര’ അപശബ്ദം ഉണ്ടാകാറുണ്ടല്ലോ?
ഓക്കേ, നമുക്ക് ഇത് പരിശോധിക്കാം.

എന്താണ് ഇടിമിന്നല്‍?. അത് ഒരു sudden electric discharge ആണ്. ഒരു sudden impulse ആണത്. ഒരു ഇമ്പള്‍സില്‍ എല്ലാ ഫ്രീക്വന്‍സികളും അടങ്ങിയിട്ടുണ്ട്.(Recall Fourier Transform of an impulse). അതായത് പൂജ്യം മുതല്‍ ഇന്‍ഫിനിറ്റി വരെയുള്ള എല്ലാ തരംഗാവ്രത്തികളും (frequencies). ഒരു ഇടിമിന്നലില്‍ ഉണ്ട്. ഇതില്‍ നമ്മുടെ റേഡിയോ സിഗ്‌നലുകളും മൊബൈല്‍ സിഗ്‌നലുകളും എല്ലാം ഉള്‍പ്പെടുന്നു. ഇടിമിന്നലിലെ ഈ തരംഗങ്ങള്‍ അതേ ഫ്രീക്വന്‍സി ഉള്ള നമുക്കാവശ്യമായ തരംഗങ്ങളുടെ കൂടിക്കലരുമ്പോള്‍ (interference) ഈ ‘കരകര’ ശബ്ദം ഉണ്ടാകുന്നു. പണ്ട് റേഡിയോ കേള്‍ക്കുമ്പോള്‍ ഈ ശബ്ദം വരുമ്പോളെല്ലാം അമ്മ പറയുമായിരുന്നു: ‘റേഡിയോ ഓഫ് ചെയ്യൂ, ഇടിമിന്നലുണ്ട്, അത് കേടുവരുമെന്ന്’. ഈ ശബ്ദം വരുന്നത് സ്പീക്കറില്‍ നിന്നാണ്.കിട്ടുന്ന സാധനം പുനര്‍ നിര്‍മ്മിക്കുക മാത്രമാണ് അത് ചെയ്യുന്നത്. ഒരുതരത്തിലും ഈ ശബ്ദം റേഡിയോവിനെ (സാധാരണഗതിയില്‍) കേടുവരുത്തില്ല.

അപ്പോള്‍ പിന്നെ എങ്ങനെയായിരിക്കും ഈ അപകടങ്ങള്‍ സംഭവിക്കുന്നത്? സാധ്യതകള്‍ ഇവയാണ്. നിങ്ങള്‍ റേഡിയോവില്‍ ബാറ്ററി അല്ല ഉപയോഗിക്കുന്നത് എന്ന് വയ്ക്കുക, പകരം AC adaptor ആണ് എന്ന് വിചാരിക്കുക. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ഇലക്ട്രിക്ക് ലൈനില്‍ അതൊരു സ്‌പൈക്ക് (ഹൈ വോള്‍ടേജ്) ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. അത് നിങ്ങളുടെ അഡാപ്റ്ററിലൂടെ റേഡിയോവില്‍ എത്താനും സാധ്യത ഉണ്ട്. (നല്ല അഡാപ്റ്ററുകളിള്‍ സര്‍ക്യൂട് ബ്രേക്കറും ഫ്യൂസും ഒക്കെ കാണും). ഇന്നത്തെ ഭാരം കുറഞ്ഞ SMPS അഡാപ്റ്ററുകളില്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്ന ഐസൊലേറ്റര്‍ പോലും ഇല്ല. ഭാരം കുറക്കാന്‍ വേണ്ടിയാണ് ട്രാന്‍സ്‌ഫോര്‍മര്‍ എടുത്തുമാറ്റിയത്. പക്ഷേ നല്ല അഡാപ്റ്റര്‍ (ചാര്‍ജര്‍) ഉപയോഗിച്ചില്ലെങ്കില്‍ അപകട സാധ്യത ഏറുന്നു. ഇതുതന്നെയാണ് മൊബൈല്‍ ഫോണിന്റെ കാര്യത്തിലും.  ഇടിമിന്നല്‍ സമയത്ത് ചാര്‍ജര്‍ ഘടിപ്പിച്ച് നിങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നാല്‍ അപകട സാധ്യത ഉണ്ട്. ബാറ്ററിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അപകട സാധ്യത ഒട്ടുമില്ല.

Manikandan, Bengaluru.

 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share

Leave a Reply